തമിഴ്നാടു ഗവർണറും , സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഫാത്തിമാബീവിയുടെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.
അദമ്യമായ ആത്മവിശ്വാസവും അടിയുറച്ച ലക്ഷ്യബോധവും തളരാത്ത സ്ഥിരോത്സാഹവും ആരെയും , പ്രതികൂലസാഹചര്യങ്ങളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ഉന്നതങ്ങളിലെത്താൻ സഹായിക്കും എന്നതിന് ഉദാഹരണമാണ് ജസ്റ്റിസ് ഫാത്തിമാബീവി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.