വിചാരണ സദസ്സ് 2 മുതല്‍.
ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം കേരളത്തിന്റെ ഭരണം പൂര്‍ണമായും സ്തംഭിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.
അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകരമായ ക്രമസമാധാന തകര്‍ച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് സംസ്ഥാനവും ജനങ്ങളും പൊറുതിമുട്ടുമ്പോള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്ര നടത്തും പോലെ നവ കേരള യാത്ര നടത്തുന്നത്
തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമാണെന്ന് ഹസ്സന്‍ പറഞ്ഞു. പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായിട്ടാണ് തല്ലിച്ചതച്ചത്. അവരെ അക്രമിച്ചവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.പഴയങ്ങാടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനത്തെ മനുഷ്യത്വപരമായ മാതൃക പ്രവര്‍ത്തനമായി ന്യായീകരിച്ചത് പിണറായി വിജയന്റെ ക്രിമിനല്‍ മനോഭാവത്തിന്റെ തെളിവാണെന്ന് ഹസന്‍ പറഞ്ഞു . മുഖ്യമന്ത്രി കടന്ന് പോകുന്നിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രവര്‍ത്തകരെയും അകാരണമായിട്ടാണ് കരുതല്‍ തടങ്കലില്‍ അറസ്റ്റ് ചെയ്യുകയാണ.് ആളുകളെ കസ്റ്റഡിയില്‍ എടുക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഇപ്പോഴും എല്ലാ ജില്ലകളിലും കരുതല്‍ തടങ്കല്‍ തുടരുകയാണ്.
നവംബര്‍ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്’ജോയല്‍ ആന്റണിയെയും മറ്റ് കെഎസ്യു പ്രവര്‍ത്തകരെയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച കോഴിക്കോട് ഡിസിപി ഇ കെ ബൈജു പോലീസ് സേനയിലെ സേനയിലെ സിപിഎം അനുഭാവിയായി ക്രിമിനല്‍ മനോഭാവമുള്ള ഓഫീസര്‍ ആണെന്ന് ഹസന്‍ ആരോപിച്ചു ഡിസിപിയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസന്‍ ചോദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജോയല്‍ ആന്റണിയെയും മറ്റു സഹപ്രവര്‍ത്തകരെയും ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ച ഡിസിപി ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കണ്‍വീനര്‍ ഡിജിപിയുടെ ആവശ്യപ്പെട്ടു.
സ്‌കൂള്‍ ബസുകള്‍ നവ കേരള യാത്രയ്ക്ക് നല്‍കുന്നതിനേയും വിദ്യാര്‍ത്ഥികളെ ചുട്ടുപൊള്ളുന്ന വെയിലില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ അണിനിരത്തുന്നതിനേയും ആഢംബര ബെന്‍സ് ബസ്സിന് കയറാന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ മതിലിടിക്കുന്നതിനേയും ഹൈക്കോടതി തടഞ്ഞിട്ടും ഇപ്പോഴും കോടതി വിധി പലയിടത്തും ലംഘിക്കുകയാണെന്ന് എം എം ഹസ്സന്‍ ചൂണ്ടിക്കാണിച്ചു കോടതിവിധി ലംഘിക്കുന്നവര്‍ക്കെതിരെ കോര്‍ട്ടലക്ഷ്യത്തിന് കേസെടുക്കണമെന്നും കണ്‍വീനര്‍ ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നവ കേരള യാത്രക്കും ദുര്‍ഭരണത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ്സുകളില്‍ ജനകീയ വിചാരണ 2023 ഡിസംബര്‍ രണ്ടാം തീയതി ആരംഭിക്കുമെന്ന് എം എം ഹസ്സന്‍ പറഞ്ഞു.
ഡിസംബര്‍ 2 മുതല്‍ 31 വരെ കേരളത്തിലെ 140 നി യോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സുകളില്‍ സര്‍ക്കാരിന്റെ ദുര്‍ഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വീ ഡി സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നിയമത്തെ കെപിസിസി പ്രസിഡന്റ്് കെ സുധാകരനും സ്‌പോര്‍ട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഡിസംബര്‍ 2 ന് ഉച്ചയ്ക്ക് മൂന്നു മണിമുതല്‍ 6 മണി വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത് ഏറ്റുമാനൂരില്‍ പി ജെ ജോസഫും തൃത്താലയില്‍ രമേശ് ചെന്നിത്തലയും ചേര്‍ത്തലയില്‍ എം എം ഹസ്സനും കാസര്‍ഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയില്‍ കെ മുരളീധരനും ആറന്മുളയില്‍ ഷിബു ബേബി ജോണും ഇടുക്കിയില്‍ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയില്‍ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്യുന്നത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന സദസ്സുകള്‍ യുഡിഎഫ് എംപിമാര്‍ എംഎല്‍എമാര്‍ മറ്റു പ്രമുഖ സംസ്ഥാന നേതാക്കള്‍ ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു.