സർക്കാർ ലക്ഷ്യമിടുന്നത് കാർഷികമേഖലയിലെ സ്വയംപര്യാപ്തത – മുഖ്യമന്ത്രി

Spread the love

കൃഷിഭവനുകളെ ‘സ്മാർട്ട് കൃഷി ഭവനുകളായി’ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രിതൃശൂർ ജില്ലയിലെ നവകേരള സദസ്സ് രണ്ട് ദിവസം പിന്നിട്ടപ്പോൾ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നവകേരള സദസിന്റെ ഭാഗമായി തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ ജില്ലയിൽ നവംബർ നാലിന് ആകെ 17323 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര – 4525, വടക്കാഞ്ചേരി – 4102, കുന്ദംകുളം – 4228, ഗുരുവായൂർ -4468 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.പാലക്കാട്ട് നവകേരള സദസിൽ പ്രധാനമായും ചർച്ചയായത് നെൽകൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1990-കളിൽ നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ കൂടുതൽ തീവ്രതയോടെയാണ് കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നത്. അതിൻ്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ കാർഷിക മേഖലയ്ക്കാണ്. എന്നാൽ, ഒരു സംസ്ഥാനത്തിൻ്റെ പരിമിതികളെ അതിജീവിച്ച്, കർഷകർക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. അതിൻ്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കർഷകക്ഷേമം ഉറപ്പു വരുത്താൻ കേരളത്തിന് സാധിക്കുന്നുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *