ഷിക്കാഗോ : ലോക മലയാളികളുടെ ഹൃദയത്തില്‍ നിറമിഴിവേകുന്ന വിസ്മയമൊരുക്കുകയും അമേരിക്കന്‍ മലയാളികള്‍ മനസിലേറ്റിയ ഇഷ്ട ചാനലുമായ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്മൂണിറ്റി ഹീറോ ആയി ആദരിക്കപ്പെട്ട മാത്യൂസ് ചാക്കോ ‘മാത്യൂസ് ചാക്കോ സി.പി.എ ഐ.എന്‍.സി’ എന്ന ബ്രാന്‍ഡിന്റെ അമരക്കാരനാണ്.
ശ്രീ മാത്യൂസ് ചാക്കോ സി.പി.എയ്ക്ക് ‘ഫിനാന്‍ഷ്യല്‍ വിസെഡ്‌റി അവാര്‍ഡ്’ സമ്മാനിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ മികവിനുള്ള അംഗീകാരമായി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ജീവിതക്കാഴ്ചകളും ബഹുമുഖമായ കലാനൈപുണ്യവും റിയാലിറ്റി ഷോകളിലൂടെയുള്‍പ്പെടെ ലോക മലയാളി പ്രേക്ഷകര്‍ക്ക് കാഴ്ചയാക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷ വേദിയില്‍ വച്ചായിരുന്നു മാത്യൂസ് ചാക്കോ സി.പി.എയെ മുക്തകണ്ഠമായി ആദരിച്ചത്.
2009ല്‍ മാത്യൂസ് ചാക്കോ സി.പി.എ സാക്ഷാത്കരിച്ച സ്ഥാപനം അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്താലും കഠിന പ്രയത്‌നത്താലും പ്രഗത്ഭ ജീവനക്കാരുള്ള പ്രശസ്ത ടാക്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായി വളര്‍ന്നു വികസിക്കുകയായിരുന്നു. സ്റ്റാര്‍ട്ട്-അപ്പ് സംരംഭങ്ങള്‍ മുതല്‍ പ്രതിവര്‍ഷം മില്യണ്‍ കണക്കിന് ഡോളറിലധികം വരുമാനമുള്ള കമ്പനികളെ വരെ ഉള്‍ക്കൊള്ളുന്ന സ്ഥാപനമാണിത്.
പ്രതിവര്‍ഷം മൂല്യശേഷി വര്‍ധിച്ചു വരുന്നതും വന്‍കിട ഉപഭോക്ത ശൃംഖലയുള്ളതുമായ, നിരവധി കോര്‍പ്പറേറ്റ് അക്കൗണ്ടിംഗ് ഡിപ്പാര്‍ട്ട്മെന്റുകള്‍ നിയന്ത്രിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് രംഗത്തെ അതികായകരാണ് മാത്യൂസ് സി.പി.എ ഐ.എന്‍.സി. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ്, ടെക്‌സസ് സൊസൈറ്റി ഓഫ് സി.പി.എസ്, ഓസ്റ്റിന്‍ ചാപ്റ്റര്‍ ടെക്‌സസ് സൊസൈറ്റി ഓഫ് സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നിവയിലെ അംഗമാണ് ബഹുമാന്യനായ ശ്രീ മാത്യൂസ് ചാക്കോ സി.പി.എ.
ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു മാത്യൂസ് ചാക്കോ സി.പി.എ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററിലായിരുന്നു, വിവിധ പരിപാടികളോടെയുള്ളവര്‍ണാഭമായ ആഘോഷം.
ജനപ്രിയ ബോളിവുഡ് താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം വേദിയില്‍ അണിനിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി വിസ്മയമാക്കിയ ആറാം വാര്‍ഷിക ആഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായി.
ജോയിച്ചൻപുതുക്കുളം