അത്യന്തം വാശിയേറിയ ഫൊക്കാന 2024 -2026 തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കാനഡയിൽ നിന്നുള്ള യുവ നേതാവ് റോയ് ജോർജ് ഡോ. കല ഷഹിയുടെ പാനലിൽ നിന്ന് മത്സരിക്കുന്നു. കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ യുവ സാന്നിദ്ധ്യമായ റോയ് ജോർജ് 2017 ൽ ട്രഷറാർ ആയി ടൊറന്റോ മലയാളി സമാജത്തിൽ ( TMS) കർമ്മനിരതനായി സേവനം അനുഷ്ഠിക്കുകയും തുടർന്ന് 2018 ലും ഇദ്ദേഹം ട്രഷറാർ ആയി തുടരുകയും ചെയ്ത വ്യെക്തി ആണ്. . ഇതേതുടർന്ന് റോയി ജോർജിന് 2019 ൽ TMS ന്റെ പ്രസിഡന്റ് പദവി തേടിയെത്തി. ഇദ്ദേഹം പ്രസിഡന്റ് ആയിരുന്ന സമയത്താണ് ടൊറന്റോയിലെ മിസ്സിസാഗയിൽ TMS ന്റെ ഒരു യൂണിറ്റ് സ്വന്തമായി വാങ്ങുന്നത്. അതിനുശേഷം 2022 ൽ ടൊറന്റൊ മലയാളി സമാജം സെക്രട്ടറി പദവിയും ഇദ്ദേഹത്തെ തേടിയെത്തി. കാനഡയിലെ മികച്ച അസ്സോസിയേഷനുകളിൽ ഒന്നായ ടൊറന്റൊ മലയാളി സമാജത്തിന്റ നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള റോയ് ജോർജ് നിലവിൽ സമാജത്തിന്റ കമ്മറ്റി അംഗം കൂടിയാണ്. ലോക കേരള സഭ മെമ്പർ കൂടിയായ റോയ് അറിയപ്പെടുന്ന സംഘാടകൻ, വാഗ്മി, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ സജീവമാണ്. ടൊറന്റോയിലുള്ള മലയാളി സമൂഹത്തിൽ ഏറ്റവും ജനസമ്മതനായ വ്യക്തിത്വം കൂടിയാണ് റോയ് ജോർജ്. പദവികൾ പേരിന് മാത്രം വഹിക്കാതെ പ്രവർത്തിച്ച് കാണിക്കുക എന്നതാണ് തന്റെ നയം എന്ന് റോയ് ജോർജ് പറഞ്ഞു. ഫൊക്കാനയുടെ നേതൃത്വ രംഗത്ത് എത്തിയാൽ നിരവധി നൂതനമായ നിരവധി പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്കായി നടപ്പിലാക്കുവാനും, യുവ സമൂഹത്തെ ശാക്തീകരിക്കുവാനും സാധിക്കും. അമേരിക്കൻ മലയാളി പുതിയ തലമുറയെ അമേരിക്കൻ രാഷ്ട്രീയ രംഗത്ത് എത്തിക്കുകയും അവരെ അവിടെ നിലനിർത്തുവാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുകയും ചെയ്യുമെന്ന് റോയ് ജോർജ് പറഞ്ഞു. കൂടാതെ ഫൊക്കാനക്ക് സ്വന്തമായി ഒരു ബിൽഡിംഗ് എന്ന സ്വപ്നം പൂവണിയിക്കുവാൻ കാനഡയിലുള്ള മലയാളി സമൂഹത്തിനെയും കൂടെ കൂട്ടി നിലവിലുള്ള കമ്മിറ്റിക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി ടീം ഫൊക്കാനയുടെ സുവർണ്ണ കാലത്തെ നേതൃത്വമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി പ്രവർത്തനകൾക്ക് നേതൃത്വം നൽകുവാൻ ഈ ടീമിന് കഴിഞ്ഞു. ഈ പ്രവർത്തനങ്ങൾ തുടരുവാൻ ശക്തമായ ഒരു നേതൃത്വം ഉണ്ടാകണം. അതിനായി ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള ശക്തമായ ടീം അധികാരത്തിൽ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൊക്കാനയുടെ പ്രതീക്ഷകളാണ് അമേരിക്കൻ മലയാളി യുവ സമൂഹം. റോയ് ജോർജ് കാനഡയിലെ സജീവമായ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമാണ്. ടൊറന്റോ മലയാളി സമാജത്തിന്റ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സാംസ്കാരിക ചാരിറ്റി രംഗത്ത് സജീവമായ റോയ് ജോർജിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് മുതൽ കൂട്ടാവുമെന്ന് ഡോ. കല ഷഹി പറഞ്ഞു.
ഫൊക്കാനയിലേക്ക് പുതു സമൂഹത്തിന്റെ കടന്നുവരവ് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ഫൊക്കാനയുടെ വളർച്ചയ്ക്കും വികാസത്തിനും റോയ് ജോർജിന്റെ സ്ഥാനാർത്ഥിത്വം ഏറെ ഗുണം ചെയ്യുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു.
കാനഡയിൽ നിന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് റോയി ജോർജിനെ ഉൾപെടുത്തിയത്
കാനഡയിലുള്ള മലയാളി സമൂഹത്തിന് ഒരു മുതൽ കൂട്ടാവുമെന്ന് കാനഡയിൽ നിന്നും RVP ആയിട്ട് മത്സരിക്കുന്ന പ്രിൻസൺ പെരേപ്പാടനും, നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ഡോ. ഷെറിൻ സാറ വർഗീസും പറഞ്ഞു.