തിരുവനന്തപുരത്ത് മാറനല്ലൂര്‍ പത്തോളം സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ഗുണ്ടാ വിളയാട്ടത്തില്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കുമാറിന്റെ വീട് അടിച്ചു തകര്‍ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു ഭീകരാവസ്ഥ സൃഷ്ടിച്ചത് കണ്ടള ബാങ്കിന്റെ തട്ടിപ്പില്‍ പങ്കാളിയായ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറിനെ ഇഡി ചോദ്യം ചെയ്തതിലുള്ള പ്രതികാരവും ആ വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുമായിരുന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.
ഗുണ്ടാവിളയാട്ടത്തിന് നേതൃത്വം നല്‍കിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി മെമ്പറുമായ അഭിശക്തും ഡി വൈ എഫ് ഐ ഭാരവാഹികളായ വിഷ്ണു പ്രദീപ് എന്നിവരാണ്. സിപിഎം ഭാരവാഹികളായ അഭിശക്തിയും പ്രദീപും സ്റ്റേഷന്‍ റൗഡി ലിസ്റ്റിലുള്ളവരാണ്. ഇതിനു മുന്‍പ് ഇതേ സിപിഎം ഗുണ്ടകളാണ് ബൂത്ത് പ്രസിഡന്റ് കുമാറിന്റെ വീട് ആക്രമിച്ചത്. കാട്ടാക്കട എംഎല്‍എ ഐബി സതീഷിന്റെ ഉറ്റ അനുയായികളും അദ്ദേഹം നിയന്ത്രിക്കുന്ന സംഘത്തിലും
ഉള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. മാറനല്ലൂരിലെ സിപിഎം അക്രമം ആസൂത്രിതമാണ്. മദ്യ ലഹരിയിലാണ് അക്രമം നടത്തിയതെന്ന് പ്രതികളുടെ മൊഴി അബോധാവസ്ഥയില്‍ ആക്രമിച്ചു എന്നു വരുത്താനുള്ള തന്ത്രമാണ.് അധികാരത്തിന്റെ പിന്‍ബലത്തിലും ലഹരിയിലുമാണ് സിപിഎം നേതാക്കളുടെ അറിവോടെ ഈ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ളത്.നവ കേരള സദസ്സ് നടക്കാന്‍ പോകുന്ന കാട്ടാക്കടയില്‍ അതിന്റെ വിളംബരം എന്ന പോലെ ഡിവൈഎഫ്‌ഐ നടത്തിയ ഭീകരാക്രമണം ജനങ്ങള്‍ക്ക് നല്‍കുന്ന നവകേരള സന്ദേശമാണെന്ന് ഹസന്‍ പറഞ്ഞു.ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് എങ്കിലും പ്രതികളില്‍ നിന്നും നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിക്ക് പോലീസ് കോടതിയെ സമീപിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു