ബിജെപി വീണ്ടും വന്നാല്‍ പുതിയ ഭരണഘടന ഉണ്ടാക്കും : ഡോ.ശശി തരൂര്‍

Spread the love

‘സത്യമേവ ജയതെ’ എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ.ശശി തരൂര്‍ എംപി. ഹിന്ദിയില്‍ ‘സത്താ’ എന്ന വാക്കിന്റെ അര്‍ത്ഥം അധികാരം എന്നാണ്. ബിജെപിയുടെ ദേശീയത മതാടിസ്ഥാനത്തില്‍ മാത്രമാണ്. അത് അപകടവും ദുരന്തവുമാണ്. നമ്മുടെ ഭരണഘടനാ അവകാശങ്ങളെയും നാം നേടിയ സാമൂഹ്യമാറ്റങ്ങളെയും അത് തകര്‍ക്കുന്നു.

ഡോ ഗോപാല്‍ ഗുരു

രാജ്യത്തെ ഭരണാധികാരികള്‍ക്ക് ഇപ്പോള്‍ ബുദ്ധിജീവികളെയും ചിന്തകരെയും ആവശ്യമില്ലെന്നും അവര്‍ക്കുവേണ്ടിത് ചോദ്യം ചോദിക്കാത്ത ഭക്തരെയാണെന്നും ജെഎന്‍യു സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സിലെ മുന്‍ പ്രഫ ഡോ ഗോപാല്‍ ഗുരു അഭിപ്രായപ്പെട്ടു. മൃദുഹിന്ദുത്വം എന്ന പദം ഉപയോഗിക്കുന്നതു തന്നെ തെറ്റാണ്. അതു ഹിന്ദുത്വശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളു. വൈക്കം സത്യഗ്രഹ സമരം ദേശീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, അതിനുശേഷം നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമാകുകയും ചെയ്തു. വൈക്കത്ത് വഴിതുറക്കല്‍ സമരം നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭരണഘടനാ ശില്പി ബിആര്‍ അംബേദ്ക്കര്‍ മഹാരാഷ്ട്രയിലെ മഹദില്‍ താഴ്ന്ന ജാതിക്കാരുടെ കുടിനീര്‍ അവകാശത്തിനു സമരം ചെയ്തു. ദേശീയ പ്രസ്ഥാനം പൊതുധാരണയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഇപ്പോള്‍ ഒഴിവാക്കാലാണ് നയമെന്ന് അദ്ദേഹം പറഞ്ഞു.

മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കോണ്‍ഗ്രസ് മതനിരപേക്ഷമാകുമ്പോള്‍ അതു ന്യൂനപക്ഷപ്രീണനവും ഹിന്ദുവിരുദ്ധതയുമായി സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. സിപിഎം അതേറ്റു പിടിക്കുകയും ചെയ്യുന്നു. ചരിത്രത്തിലെ ജാതിവ്യവസ്ഥയാണ് ഇന്നത്തെ സംഘപരിവാര്‍. അവരെ പ്രതിരോധിക്കാന്‍ ഇടയ്ക്ക് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നതു നല്ലതാണെന്നും അദ്ദഹം അഭിപ്രായപ്പെട്ടു.

മോഡറേറ്റര്‍ സെബാസ്റ്റന്‍ ജോസഫ്, കെ തുളസി, ജെഎസ് അടൂര്‍, വൈക്കംസത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി.സജീന്ദ്രന്‍, കണ്‍വീനര്‍ എം.ലിജു എന്നിവര്‍ പ്രസംഗിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *