48 നഗരങ്ങളിലായി 135 സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ഹൈദരാബാദ്, നാഗ്പൂർ, കട്ടക്ക്, കാൺപൂർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബമ്പർ സമ്മാന ജേതാക്കൾ.
ഫെസ്റ്റിവൽ ഓഫറിന്‍റെ ഭാഗമായി ഏകദേശം 11 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ വിതരണം ചെയ്യും.
കൊച്ചി: ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) സംഘടിപ്പിച്ച ജ്വല്ലറി ഷോപ്പിംഗ് ഫെസ്റ്റിവൽ 2023 (ഐജെഎസ്എഫ് 23) നറുക്കെടുപ്പിൽ 1 കിലോ സ്വർണത്തിന്റെ ബമ്പർ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. പരിപാടിയുടെ പ്രോസസ് അഡൈ്വസർമാരായ ഇ.വൈ.യുടെ
സാന്നിധ്യത്തിൽ ഇ ന്നാണ് നറുക്കെടുപ്പ് നടന്നത്. ഹൈദരാബാദ്, നാഗ്പൂർ, കട്ടക്ക്, കാൺപൂർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള വരാണ് വിജയികൾ. നീതിന്യായ മേഖലയിലെയും മാധ്യമ രംഗത്തെയും നിരവധി പേരുടെ സാന്നിധ്യത്തിൽ ന്യായവും സുതാര്യമായ പ്രക്രിയയിലൂടെ പ്രോസസ് അഡ്വൈസർമാരായ ഇ വൈ ആണ് വിജയികളെ തിരഞ്ഞെടുത്തത്. 48 നഗരങ്ങളിലായി 135 സമ്മാനങ്ങളും പ്രഖ്യാപിച്ചു.
ഒക്ടോബർ 15 ന് ആരംഭിച്ചഐജെഎസ്എഫ് 23 നവംബർ 26 വരെ നീണ്ടുനിന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കെടുക്കുന്നവർക്ക് ഐജെഎസ്എഫ് 11 കോടി രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യും.
ജിജെസി ഡയറക്ടറും ഐജെഎസ്എഫ് കൺവീനറുമായ ശ്രീ. ദിനേശ് ജെയിൻ പറഞ്ഞു, “ഇന്ന് ഈ വിജയികളെ പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, അവരുടെ നേട്ടങ്ങളിൽ അവരെ ഞാൻ അഭിനന്ദിക്കുന്നു. . നറുക്കെടുപ്പിന്റെ മുഴുവൻ പ്രക്രിയയും വളരെ ന്യായവും സുതാര്യവുമാണ്. രാജ്യത്തുടനീളം ഐജെഎസ്എഫിന് ലഭിച്ച പ്രതികരണത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. അടുത്ത വർഷം കൂടുതൽ മികച്ച രീതിയിൽ തിരിച്ചുവരാൻ ഇത് ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസവും പ്രോത്സാഹനവും നൽകി. ഇന്ത്യയെ ജ്വല്ലറി ഷോപ്പിംഗ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ഒരു നല്ല ചുവടുവയ്പ്പ് കൂടിയാണിത്.
Bharath Sujit