ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പ് ഒരുക്കി അസാപ്പ് കേരള; മാസം 12000 മുതല്‍ 24000 രൂപ വരെ വേതനം

Spread the love

കൊച്ചി: ബിരുദ പഠനം കഴിഞ്ഞ ആദ്യ ജോലിക്കായി തയാറെടുപ്പുകള്‍ നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പെയ്ഡ് ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലാണ് ബിരുദധാരികള്‍ക്കായി ഇന്റേണ്‍ഷിപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് ബിരുദം പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം അപേക്ഷകര്‍. കേരളം ആസ്ഥാനമായ ടെക് കമ്പനിയായ നെസ്റ്റ് ഡിജിറ്റല്‍, സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) എന്നിവിടങ്ങളിലാണ് അവസരങ്ങള്‍.

നെസ്റ്റ് ഡിജിറ്റലിന്റെ കളമശ്ശേരി കേന്ദ്രത്തില്‍ എന്‍എപിഎസ് ട്രെയ്‌നികളുടെ 40 ഒഴിവുകളുണ്ട്. സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഡിപ്ലോമ/ഐ ടി ഐ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 12,000 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. ഒരു വര്‍ഷമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. കിലയില്‍ മലപ്പുറത്തും കാസര്‍കോട്ടും രണ്ട് എഞ്ചിനീയറിങ് ഇന്റേണ്‍ ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. മൂന്ന് മുതല്‍ ഒന്‍പത് മാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. പ്രതിമാസം 24,040 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ https://asapmis.asapkerala.gov.in/Forms/Student/Common/3/291 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രത്യേക റാങ്ക് ലിസ്റ്റുകള്‍ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 13.

Athulya K R

 

Author

Leave a Reply

Your email address will not be published. Required fields are marked *