നവകേരള സദസിലൂടെ ജനലക്ഷങ്ങളുമായി സർക്കാർ സംവദിച്ചു – മുഖ്യമന്ത്രി

Spread the love

നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി എട്ട് ജില്ലകള്‍ താണ്ടി നവകേരള സദസ്സ് ഇടുക്കി ജില്ലയിലെ തൊടുപുഴയിലെത്തുമ്പോള്‍ ജനലക്ഷങ്ങളുമായി സര്‍ക്കാര്‍ സംവദിച്ചു കഴിഞ്ഞു. ഈ വേദികളില്‍ എത്തുന്ന ജനസഞ്ചയം സര്‍ക്കാറിന് നല്‍കുന്നത് ധൈര്യമായി മുന്നോട്ടുപോവൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിന്റെ ഇടുക്കി ജില്ലയിലെ ആദ്യ മണ്ഡലം സദസ്സ് തൊടുപുഴ ഗാന്ധി സ്‌ക്വയര്‍ മൈതാനത്തു ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ല എന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം. തകര്‍ന്നടിയുമെന്ന് ലോകം മുഴുവന്‍ കരുതിയ സമയത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉയര്‍ത്തെഴുന്നേറ്റവരാണ്. വലിയ പ്രകൃതി ദുരന്തങ്ങളെ ഐക്യത്തോടെ നിന്ന് നാം അതിജീവിച്ചു. ആ ഘട്ടത്തില്‍ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല ഉപദ്രവിക്കുന്ന സമീപനവും സ്വീകരിച്ചു. മധ്യവരുമാനമുള്ള രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് നമുക്ക് വളരേണ്ടതുണ്ട്. അതിന് എല്ലാ മേഖലയിലും അഭിവൃദ്ധി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *