പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി കമാന്‍ഡോ വിംഗ്) (കാറ്റഗറി നം.136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 31.01.2023 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 11 മുതല്‍ 16 വരെ കെ.എ.പി-3 ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്, വടക്കടത്തുക്കാവ്, അടൂരില്‍ രാവിലെ അഞ്ചു മുതല്‍ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരീശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ല. അപ്രകാരം വസ്ത്രം ധരിച്ച് എത്തുന്നവരെ സ്വീകാര്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കൂ.ഫോണ്‍ 0468 2222665.