മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പമാർ ജനുവരി ഒന്നു മുതൽ പുന:ക്രമീകരിച്ച ഭദ്രാസനങ്ങളിൽ അധികാരമേൽകും

Spread the love

ഡാളസ്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ തിരുമേനിമാർ എപ്പിസ്കോപ്പൽ സിനഡ് തീരുമാനപ്രകാരം ജനുവരി ഒന്നുമുതൽ പുന:ക്രമീകരിച്ച ഭദ്രാസനങ്ങളുടെയും, സഭയുടെ താഴെപ്പറയുന്ന സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും അധ്യക്ഷ ചുമതലകൾ ഏറ്റെടുക്കും.
1. മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത (നിരണം – മാരാമൺ ഭദ്രാസനം). മാർത്തോമ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ്, മാർത്തോമാ തിയോളജിക്കൽ സെമിനാരി കോട്ടയം, മാർത്തോമ മെഡിക്കൽ മിഷൻ.
2. റൈറ്റ്.റവ.ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത (ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനം). ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ്,ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മെൻറ്, മാർത്തോമാ കോളേജ് തിരുവല്ല,ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ.
3. റൈറ്റ്. റവ.ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത (റാന്നി – നിലയ്ക്കൽ ഭദ്രാസനം). മാർത്തോമാ യുവജനസഖ്യം, സെൻറ് തോമസ് കോളേജ് കോഴഞ്ചേരി.
4.റൈറ്റ്. റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ (കോട്ടയം – കൊച്ചി ഭദ്രാസനം). ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളേജ് തിരുവല്ല.
5. റൈറ്റ്. റവ.ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ (തിരുവനന്തപുരം – കൊല്ലം ഭദ്രാസനം). മാർത്തോമ സുവിശേഷ പ്രസംഗ സംഘം, മാർത്തോമാ വിമൻസ് കോളേജ് പെരുമ്പാവൂർ.
6. റൈറ്റ്. റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ (നോർത്ത് അമേരിക്ക ഭദ്രാസനം).
7. റൈറ്റ്. റവ.ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ (കുന്നംകുളം – മലബാർ ഭദ്രാസനം). മാർത്തോമാ സൺഡേ സ്കൂൾ സമാജം, മാർത്തോമാ കോളേജ് ചുങ്കത്തറ.
8. റൈറ്റ്. റവ.ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ (ചെന്നൈ – ബാംഗ്ലൂർ ഭദ്രാസനം, മലേഷ്യ – സിംഗപ്പൂർ -ഓസ്ട്രേലിയ- ന്യൂസ് ലാൻഡ് ഭദ്രാസനം).
9. റൈറ്റ്. റവ.ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ (കൊട്ടാരക്കര – പുനലൂർ ഭദ്രാസനം). മാർത്തോമാ സുവിശേഷ സേവികാ സംഘം, എം. സി. ആർ. ഡി.
10. റൈറ്റ്. റവ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ (ഡൽഹി ഭദ്രാസനം). 11. റൈറ്റ്. റവ.ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ (മുംബൈ ഭദ്രാസനം, യു.കെ- യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനം). ഡിപ്പാർട്ട്മെൻറ് ഓഫ് സേക്രട്ട് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ്.
12. റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ (അടൂർ ഭദ്രാസനം). മാർത്തോമ സന്നദ്ധ സുവിശേഷ സംഘം, എപ്പിസ്കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് കൊമ്പാടി, തിരുവല്ല.

എപ്പിസ്കോപ്പമാരുടെ ശുശ്രൂഷകൾ ദൈവരാജ്യ കെട്ടുപണിക്കും, സഭയ്ക്കും സമൂഹത്തിനും ഏറ്റവും അനുഗ്രഹം ആകുന്നതിനും, പുതിയതായി ചുമതലയേൽക്കുന്ന തിരുമേനിമാർക്ക് ആവശ്യമായ ദൈവകൃപ ലഭിക്കുന്നതിനും, കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും, ഏവരും ആത്മാർത്ഥമായി സഹകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭിവന്ദ്യ മോസ്റ്റ്. റവ . ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ബോധിപ്പിച്ചു.

Report : ബാബു പി സൈമൺ

Author

Leave a Reply

Your email address will not be published. Required fields are marked *