യുഡിഎഫ് സംഘം 12ന് പമ്പയില്‍

Spread the love

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും അയപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വത്തിന്റെയും പോലീസിന്റെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും യുഡിഎഫ് പ്രതിനിധി സംഘം ഡിസംബര്‍ 12 ന് പമ്പസന്ദര്‍ശിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, സിഎംപി നേതാവ് എംപി സാജു, ആര്‍എസ്പി നേതാവ് പ്രസന്നകുമാര്‍, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അസീസ് ബഡായി,കെഡിപി സംസ്ഥാന സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ യുഡിഎഫ് പ്രതിനിധി സംഘത്തിലുണ്ടാകും. ശബരിമലയില്‍ ഗുരുതരമായ അലംഭാവമാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്ത് നിന്നുണ്ടായത്. മന്ത്രിതലത്തിലുള്ള അവലോകനയോഗങ്ങള്‍ നടക്കാത്തത് മൂലം വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പോലും നടക്കുന്നില്ലെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *