യൂത്ത് കോൺഗ്രസിന്റെയും ജനശ്രീയുടെയും സംയുക്ത സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ ഡിസംബർ 19ന്

Spread the love

ജനശ്രീ മിഷന്റെയും യൂത്ത് കോൺഗ്രസിന്റെയും തിരുവനന്തപുരം ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും. ” സ്ത്രീധനം ചോദിക്കരുത് കൊടുക്കരുത് സ്ത്രീയാണ് ധനം ” എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 19 വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജനശ്രീ സംസ്ഥാന ചെയർമാനും യുഡിഎഫ് കൺവീനറുമായ എം എം ഹസൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മങ്കൂട്ടത്തിൽ,ജനശ്രീ സംസ്ഥാന സെക്രട്ടറി ബി എസ് ബാലചന്ദ്രൻ ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ ,ഐഎംഎ പ്രതിനിധി ഡോക്ടർ ആരിഫ തുടങ്ങിയവർ പങ്കെടുക്കും. സ്ത്രീധനത്തിനെതിരായ ശക്തമായ നിയമനടപടിയും ശിക്ഷയും സ്വീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനും യുവാക്കളിലും രക്ഷകർത്താക്കളിലും ബോധവൽക്കരണം നടത്താനുമാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *