ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനമായതായി വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു. പുസ്തക പ്രസിദ്ധീകരണം, ഇന്ത്യൻ വിജ്ഞാനപദ്ധതികളിൽ സെമിനാറുകളുടെ സംഘാടനം, മെഡിക്കൽ മേഖലയുമായി
ബന്ധപ്പെട്ട കൈയ്യഴുത്തുപ്രതികളുടെ സമാഹരണം, സംരക്ഷണം, സംസ്കൃതം വിദ്യാർത്ഥികൾക്ക് മെഡിക്കൽ കൈയ്യെഴുത്ത് പ്രതികൾ വായിക്കുവാൻ പഠിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന സഹകരണ മേഖലകൾ. സംസ്കൃത സർവ്വകലാശാലയുടെ ബിരുദ-ബിരുദാനന്തര-ഗവേഷണ തലങ്ങളിലെ സംസ്കൃതം വിദ്യാർത്ഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഇന്റേൺഷിപ്പ് ചെയ്യുവാനുളള സൗകര്യവുമുണ്ട്. ഇത് സംബന്ധിച്ച ധാരണാപത്രം ഡിസംബർ 15ന് കൈമാറുമെന്ന് പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075