ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ പിനാക്കിള്‍ ഓഫ് ലീഡര്‍ഷിപ്പ് അവാര്‍ഡ് അനിയന്‍ ജോര്‍ജിന്റെ സേവനമികവിന് – എ.എസ് ശ്രീകുമാര്‍

Spread the love

ഷിക്കാഗോ: മലയാള ചാനല്‍ സംപ്രേഷണ രംഗത്ത് മുമ്പേ പറന്നുകൊണ്ട് ലോക മലയാളികള്‍ക്ക് ദൃശ്യവിസ്മയമൊരുക്കുകയും അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയതുമായ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്മൂണിറ്റി ഹീറോ ആയി ആദരിക്കപ്പെട്ട അനിയന്‍ ജോര്‍ജ് അമേരിക്കന്‍ മലയാളി സമൂഹത്തിലെ മികവുറ്റ സംഘാടകനും ജീവകാരുണ്യ പ്രവര്‍ത്തകനും സേവനോന്‍മുഖതയുടെ പര്യായവുമാണ്.

അനിയന്‍ ജോര്‍ജിന് ‘പിനാക്കിള്‍ ഓഫ് ലീഡര്‍ഷിപ്പ് അവാര്‍ഡ്’ സമ്മാനിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പൊന്‍തൂവലായി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും കലാ രംഗത്തെ പ്രതിഭാ വിലാസവും വൈവിധ്യമാര്‍ന്ന റിയാലിറ്റി ഷോകളിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ ആസ്വാദനത്തിലേയ്‌ക്കെത്തിക്കുന്ന ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷ വേദിയില്‍ വച്ചായിരുന്നു അനിയന്‍ ജോര്‍ജിനെ മുക്തകണ്ഠമായി ആദരിച്ചത്.

അമേരിക്കന്‍ മലയാളികള്‍ക്ക് മികച്ച പ്രോഗ്രാമുകള്‍ യഥാസമയത്ത് കാണുവാനുള്ള സൗകര്യമൊരുക്കി അമേരിക്കയിലെത്തിയ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ സി.ഇ.ഒ ബിജു സഖറിയയുടെ നേതൃത്വത്തില്‍ നൂറോളം അണിയറ പ്രവര്‍ത്തകരാണ് വര്‍ണാഭമായ പരിപാടികള്‍ അവിസ്മരണീയമാക്കിയത്. ആയിരത്തോളം പേര്‍ വാര്‍ഷികാഘോഷത്തിന് സാക്ഷ്യം വഹിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അണിയിച്ചൊരുക്കിയ അതിമനോഹരമായ സ്റ്റേജിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ നര്‍ത്തകിയും നടിയുമായ ആശാ ശരത്താണ് ന്യൂജേഴ്‌സിയില്‍ നിന്നുള്ള അനിയന്‍ ജോര്‍ജിനെ പുരസ്കാരം സമ്മാനിച്ചത്.

നാട്ടില്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയാണ് അനിയന്‍ ജോര്‍ജ് പൊതുരംഗത്തെത്തിയത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി കുത്തുകല്ലുങ്കല്‍ വീട്ടില്‍ അപ്പച്ചന്‍ എന്നു വിളിക്കുന്ന കെ.ജെ ജോര്‍ജിന്റെയും തങ്കമ്മ എന്ന് വിളിക്കുന്ന ത്രേസ്യാമ്മയുടെയും മകനായ അനിയന്‍ ജോര്‍ജ് ചങ്ങനാശേരി എസ്.ബി കോളേജ് യൂണിയന്‍ കൗണ്‍സിലര്‍, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി, എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുണ്ട്.

അസാമാന്യമായ സംഘടനാ വൈഭവം, സുതാര്യമായ പൊതുപ്രവര്‍ത്തന പാരമ്പര്യം, ചുറ്റുപാടുമുള്ളവരെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്ന വിശാല മനസ് എന്നിങ്ങനെ വിശേഷണങ്ങള്‍ക്കതീതനാണ് അദ്ദേഹം. അഭിഭാഷകന്‍ എന്ന നിലയില്‍ കേരള ഹൈക്കോടതിയില്‍ നാലര വര്‍ഷം പ്രാക്ടീസ് ചെയ്ത ശേഷം 1992ല്‍ അമേരിക്കയിലെത്തി. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി അഥവാ കാഞ്ചിന്റെ പ്രസിഡന്റ്, ഫൊക്കാന സെക്രട്ടറി, ഫോമായുടെ സ്ഥാപക സെക്രട്ടറി, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *