എം.ജെ ജോബിൻ്റെ വീട് തല്ലിത്തകർത്തത് അധമ രാഷ്ട്രീയം; പിണറായി വിജയൻ ക്രിമിനലുകളെ നിയന്ത്രിക്കണം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് .

തിരുവനന്തപുരം : പൊതുപണം ധൂർത്തടിച്ച് നടത്തുന്ന നവകേരള സദസിൻ്റെ പേരിൽ ആലപ്പുഴയിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് പിന്നാലെ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബിൻ്റെ വീട് തല്ലിത്തകർക്കുകയും അദ്ദേഹത്തിൻ്റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. ഇത് അധമ രാഷ്ട്രീയമാണ്. ക്രിമിനലുകളെ നിയന്ത്രിക്കാൻ പിണറായി വിജയനും സി.പി.എമ്മും തയാറാകണം.

സി.പി.എം ക്രിമിനലുകളുടെ ആക്രമണത്തെ രക്ഷാപ്രവർത്തനം എന്ന് ന്യായീകരിച്ച് കലാപത്തിന് ആഹ്വാനം നൽകിയ മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കി മാറ്റുകയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന പദവി മറന്ന് ക്രിമിനൽ സംഘവുമായി സഞ്ചരിക്കുന്ന പിണറായി ഗുണ്ടാത്തലവൻ്റെ നിലയിലേക്ക് അധ:പതിച്ചിരിക്കുകയാണ്.

രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുള്ള രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ ഞങ്ങൾക്കും തിരിച്ചടിക്കേണ്ടി വരും. അധികാരത്തിൻ്റെ ധാർഷ്ട്യത്തിൽ പിണറായി വിജയന് മാത്രമല്ല കൊടും ക്രിമിനലുകളായ അണികൾക്കും സമനില തെറ്റിയിരിക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *