ഡാളസ്: കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്ക് പള്ളിയുടെ ഭാഗമായ ഫ്രിസ്ക്കോ വാര്‍ഡിലെ ക്രിസ്മസ് കാരോള്‍ ഡിസംബര്‍ 17ാം തീയതി ഞായറാഴ്ച വര്‍ണാഭമായി നടത്തപ്പെട്ടു. എളിമയുടേയും സ്നേേഹത്തിന്‍റേയും പ്രതീകമായ ഉണ്ണി ഈശോയെ വരവേല്‍ക്കാന്‍ ആ വാര്‍ഡിലുള്ള എല്ലാം കുടുംബവും മധുരപലഹാരവും പലതരം നിറത്തിലുള്ള ലൈറ്റുകളാലും ക്രിസ്മസും ട്രീയും വച്ച് വീടുകള്‍ അലങ്കരിച്ചു. അങ്ങിനെ ക്രസ്മസ് ആഘോഷം സന്തോഷത്തിന്‍റെയും
ആഹ്ളാദത്തിന്‍റേയും ഒരു അനുഭമാക്കി മാറ്റി. ക്രിസ്മസ് ഫാദര്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മിഠായി വിതരണം നടത്തുകയും അവരോടൊപ്പം പാട്ടുകള്‍ പാടിയും ആഘോഷത്തിന് കൂടുതല്‍ മാറ്റു കൂട്ടി. യോഹാന്നാന്‍റെ സുവിശേഷം 15ാം അദ്ധ്യായം 12 ാം വാക്യത്തില്‍ പറയുന്നുണ്ട് .ഞാന്‍ നിങ്ങളെ
സ്നേേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേേഹിക്കണം. ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായ
കരോള്‍ പരസ്പരം സ്നേഹത്തിലേക്ക് നയിക്കുന്ന ഒരു അനുഭവം തന്നെയാണ് എന്ന് കാണുവാന്‍ സാധിച്ചു. ഫെബിന്‍ തോമസിന്‍റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച കരോള്‍ സൈമണ്‍ ജോണിന്‍റെ ഭവനത്തില്‍ സമാപിച്ചു. സാന്താക്ലോസ് ആയി സോഹന്‍ ജോയി വേഷമിട്ടു. റെനോ അലക്സ് രഞ്ചിത്ത് തലക്കോട്ടൂര്‍,
നീനാ മാത്യുസ് എന്നീവര്‍ 2023 ഫ്രിസ്ക്കോ വാര്‍ഡിലെ കാരോളിന് നേത്യത്ത്വം നല്‍കി.