ഡാളസ് : നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ഗാനശുശ്രൂഷ “ബേത്ലഹേം നാദം” ഡിസംബർ 23 ശനിയാഴ്ച വൈകിട്ട് 7:30 മണിക്ക് നടത്തപ്പെടുന്നു. ഭദ്രാസന അധിപൻ റൈറ്റ്. റവ.ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ ക്രിസ്തുമസ് സന്ദേശം നൽകും. ഭദ്രാസനത്തിൽ ഉള്ള വിവിധ ശാഖകളിലെ യുവജനസഖ്യത്തിന്റെ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും.
മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി സ്വർഗ്ഗംചായ്ച്ചു ഇറങ്ങിവന്ന, ദൈവപുത്രനായ യേശുക്രിസ്തുവിൻറെ ജനനത്തെ ഓർക്കുന്ന ഈ കാലയളവിൽ, ഗായകസംഘങ്ങൾ ആലപിക്കുന്ന ഗാനങ്ങൾ കേൾവിക്കാരുടെ ഹൃദയങ്ങളിൽ ശാന്തിയും സമാധാനവും പ്രത്യാശയും നിറക്കും എന്ന് ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡൻറ് റവ. സാം കെ ഈശോ പ്രത്യാശ പ്രകടിപ്പിച്ചു. ക്രിസ്തുമസ് ഗാനശുശ്രൂഷയുടെ തൽസമയ പ്രക്ഷേപണം Mar Thoma Media, DSMC, Abba News എന്നീ മാധ്യമങ്ങളിലൂടെ ലഭ്യമാണെന്ന് ഭദ്രാസന ഭാരവാഹികൾ അറിയിച്ചു. ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സഹകരണവും, പങ്കാളിത്തവും ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ബിജി ജോബി അഭ്യർത്ഥിച്ചു.