ലോകമെങ്ങും ആഹ്ലാദപൂർവ്വം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ക്രിസ്തുമസ് ലോകജനതയ്ക്ക് നല്കുന്ന ഒരു വലിയ സന്ദേശമുണ്ട്.
യേശു പിറവിയെടുത്തത് ലോകത്തിലെ സർവജനതയ്ക്കും ശാന്തിയും സമാധാ
നവും കൈവരുത്തുകയെന്നതിലാ
ണ്. ത്യാഗവും കാരുണ്യവും ലോകജനതയ്ക്കു പകർന്നുകൊടുക്കാനും കൂടിയാണ്. ഇന്ന് മനുഷ്യരിൽ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതാണ്.
ആധുനിക യുഗത്തിൽ ഉപഭോക്തൃ സംസ്കാരത്തിൽ അകപ്പെട്ടുപോയ ഒരുവിഭാഗം ആളുകൾ ഈ സമൂഹത്തിന്റെ ശാന്തിയും
സമാധാനവും നഷ്ടപ്പെടുത്തുന്ന പലവിധ ദുഃശീലങ്ങളിലേക്കും കടന്നുചെല്ലുന്നുണ്ട്.
ജാതിയുടെയും മതത്തിന്റേയും വർഗത്തി
ന്റേയും രാഷ്ട്രത്തിന്റെയും പകയും
വിദ്വേഷവും ഇക്കൂട്ടർ ആളിക്കത്തിക്കുന്നു. രക്തസാക്ഷികൾ ഇവിടെ എത്രയെത്ര പെരുകുന്നു.
ചോരക്കറകൾ മായാതെ കണ്ണുനീർ പാടുകളായവശേഷിക്കുന്നു.
ക്രിസ്തുമസ് സ്നേഹമാണ്. നൽകുന്ന സന്ദേശം ശാന്തിയാ
ണ്. സ്നേഹത്തിന്റെ തിരുനാളാണ്.
അതിലൂടെ ലോകം ധന്യത നേടണം. നോക്കു ലോകം മുഴുവൻ
ഡിസംബർ എത്ര സുന്ദരിയാണ്.മഞ്ഞിന്റെകുളിരും മരംകോച്ചുന്ന തണുപ്പും ക്രിസ്തുമസ് കാലത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രകൃതിയെ നക്ഷത്രങ്ങളാൽ അലങ്കരിക്കുന്ന ഗൃഹാന്തരീക്ഷവും കൂടിയാകുമ്പോൾ ആഘോഷങ്ങൾക്കും നക്ഷത്രശോഭ കൈവരുന്നു. ലോകം നേരിടുന്ന പലവിധ ഭീഷണികൾക്ക് മുൻപിൽ നാം പലപ്പോഴും പകച്ചു നിൽക്കുന്നു. മനുഷ്യജീവിതം സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞതാക്കാൻ നാം ഓരോരുത്തരും ശ്രമിച്ചാൽ മാത്രമേ യാഥാർഥ്യത്തിൽ അനുഭവിക്കാൻ കഴിയും. സ്നേഹം കൊടുത്താൽ അത് തിരിച്ചുകിട്ടും..
സത്യസന്ധത,സ്നേഹം, ത്യാഗം, സമാധാനം, കാരുണ്യം ഇവ മുറുകെ പിടിക്കുമ്പോഴാണ്
മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് . ഇതെല്ലം ഉൾപ്പെടുന്ന ഒരുവലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ലോകമെങ്ങും ആഘോഷിയ്ക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. തിന്മയെ നന്മ കൊണ്ട് ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന യേശു ക്രിസ്തുവിന്‍റെ ജന്മദിനം ആഘോഷിക്കുമ്പോൾ നന്മനിറഞ്ഞ ഏതെങ്കിലും ഒരു പ്രവർത്തനത്തിലൂടെ സാധ്യമാക്കി ഒരു പുതിയവെളിച്ചം ലോകത്തിന് പകർത്താം.. നന്മയുള്ള ആഘോഷത്തിന് ആശംസകൾ നേരാം . പ്രതിസന്ധികളിൽ തളരുന്ന ഒരു ജീവനെങ്കിലും ആശ്വാസമാകാം..നാളത്തെ നക്ഷത്രമാകാം..