നവകേരള സദസിലെ ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിന് സഹായകമാകും: മുഖ്യമന്ത്രി

Spread the love

നവകേരള സദസിലെ പ്രഭാത യോഗങ്ങളിൽ ലഭിക്കുന്ന ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിന് സഹായകമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നെയ്യാറ്റിൻകര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ചാണ് പ്രഭാത സദസ് സംഘടിപ്പിച്ചത്.

കേരളം ഇന്നു നേരിടുന്ന പ്രശ്‌നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണു നവകേരള സദസ് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ പേർ നവകേരള സദസുമായി ബന്ധപ്പെട്ട പ്രഭാത യോഗങ്ങളിൽ പങ്കെടുത്തു. ഭാവി കേരളം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള വൈവിധ്യങ്ങളായ കാഴ്ചപ്പാടു നൽകുന്നതായിരുന്നു ഈ യോഗങ്ങളെല്ലാം. ഭേദചിന്തകൾകൂടാതെ എല്ലാവരും ഈ യോഗങ്ങളിൽ പങ്കെടുക്കാൻ മുന്നോട്ടുവന്നു. സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾക്കും സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനും സഹായകമായ ഒട്ടേറെ നിർദേശങ്ങൾ ഓരോ യോഗങ്ങളും നൽകി. ഇനിയുള്ള നാളുകളിലെ മുന്നോട്ടുപോക്കിനു വലിയ കരുത്തു നൽകുന്നതാണ് ഓരോ നിർദേശങ്ങളും. അവയെല്ലാം ഗൗരവമായിത്തന്നെ സർക്കാർ പരിഗണിക്കും. ഇത്തരം കൂടിക്കാഴ്ചകളും അഭിപ്രായ രൂപീകരണവുമെല്ലാം നയരൂപീകരണത്തിനു സഹായകമാകുമെന്നാണു കരുതുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *