കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ക്രിസ്മസ് സാങ്ക്ട്സ് 23 ഗംഭീരമായി – ജോസഫ് ജോൺ കാൽഗറി

Spread the love

കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ക്രിസ്മസ് കരോൾ ” ക്രിസ്മസ് സാങ്ക്ട്സ് 23″ ഡിസംബർ 22 ന് വൈകിട്ട് 7മണിക്ക് പള്ളിയിൽ വച്ച് നടത്തപ്പെട്ടു . ഇടവക വികാരി റവ.ജോജി ജേക്കബിന്റെ അധ്യക്ഷതയിൽ മുതിർന്ന ഇടവകാംഗം ശ്രീ ജോസഫ് ചാക്കോയുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച മീറ്റിംഗിൽ , കാൽഗറിയിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ്‌ അഭിവന്ദ്യ ഗ്രിഗറി കെർ വിൽസൺ ക്രിസ്മസ് സന്ദേശം നൽകി .

ഇടവക ഗായസംഘ അംഗങ്ങൾ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു കൂടാതെ ഇടവകയുടെ സൺഡേ സ്കൂൾ കുട്ടികളുടെയും, യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .
ചടങ്ങിൽ ഇടവകയുടെ ധന ശേഹരണാർത്ഥം സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ 2024 ഏപ്രിൽ 28 ന് നടക്കുന്ന മെഗാഷോയുടെ ടിക്കറ്റ് വിതരണ ഉത്‌ഘാടനം ആർച്ച് ബിഷപ്പ്‌ അഭിവന്ദ്യ ഗ്രിഗറി കെർ ആദ്യ ടിക്കറ്റ് അനൂപ് ജോസിന് നൽകി നിർവഹിച്ചു . ശ്രീ റോയ് അലക്സ്,ശ്രീമതി ആഷ്‌ലി , ശ്രീ വിനീത് ടോം എന്നിവർ വിശുദ്ധ വേദപുസ്തകം പാരായണം ചെയ്തു.

വിശിഷ്ട അഥിതിയായിരുന്ന കാൽഗറി സെയിന്റ് മദർ തെരേസ സിറോ മലബാർ ഇടവകയുടെ വികാരി ഫാദർ . തോമസ് കളരിപ്പറമ്പിലിന്റെ സമാപന പ്രാർത്ഥനയ്ക്ക് ശേഷം നടന്ന സ്നേഹവിരുന്നോടു കൂടി സാങ്ക്ട്സ് 23 സമാപിച്ചു .

ചടങ്ങിന് വൈസ് പ്രസിഡന്റ് ജിതിൻ ജോർജ് സ്വാഗതവും,സെക്രട്ടറി അനു എം . കോശി നന്ദിയും പറഞ്ഞു .

Author

Leave a Reply

Your email address will not be published. Required fields are marked *