ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനകളിലൊന്നും ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനുമായ ഹൂസ്റ്റണിലെ ഷുഗർലാൻഡ് ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷറെ (FCCSA) ലേയ്ക്ക്സ് ഓഫ് എഡ്‌ജ് വാട്ടർ സബ് ഡിവിഷൻ സാരഥിയായി സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചാക്കോ മാത്യു (സണ്ണി) തിരഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷൻ ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വളരെ ചുരുക്കം വോട്ടുകൾക്ക് പരാജയപെട്ടുവെങ്കിലും വൻ ഭൂരിപക്ഷത്തോടയാണ് സബ് ഡിവിഷൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ജനങളുടെ പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ അസ്സോസിയേഷൻ നടപ്പാക്കി വരുന്ന അനാവശ്യമായ ഫൈനുകൾക്കും വയലേഷൻ നോട്ടീസുകൾക്കുമെതിരെ ശബ്ദമയുർത്തുമെന്നു ചാക്കോ മാത്യു പറഞ്ഞു. വയലേഷന്റെ കാര്യത്തിൽ ഒരു കൃത്യമായ പഠനം നടത്തി ഇന്ത്യക്കാർക്കും മറ്റു ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള അമേരിക്കൻ പൗരന്മാർക്കുമെതിരെ നടക്കുന്ന
ഉന്നം വച്ചുള്ള വയലേഷൻ നോട്ടീസുകളും ഫൈനും ഒഴിവാക്കാൻ ശ്രമിക്കുമെന്നും ചാക്കോ പറഞ്ഞു.
ഏകദേശം 20000 ത്തിനടുത്ത് ഭവനങ്ങൾ, 800 ൽ പരം മൾട്ടി ഫാമിലി യൂണിറ്റുകൾ, 4314 ബിസിനസ് സംരഭങ്ങൾ എന്നിവ ഉൾപ്പെടുന്ന ടെക്സസിലെ പ്രധാന നഗരങ്ങളായ ഷുഗർ ലാൻഡിലെയും മിസ്സോറി സിറ്റിയിലും പ്രവർത്തിക്കുന്ന 80 ൽ പരം ഹോം ഓണെഴ്‌സ് ആസോസിയേഷനുകളുടെ തീരുമാനങ്ങളും നയങ്ങളും പ്രവർത്തന പന്ഥാവും തീരുമാനിക്കുന്ന അസ്സോസിയേഷനാണ് ഷുഗർലാൻഡ് ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷൻ.
30 വർഷത്തോളം ന്യൂയോർക്കിലെ ലോങ്ങ് ഐലൻദിൽ താമസിച്ചു പ്രവർത്തിക്കുകയും, ന്യൂയോർക്ക് സിറ്റി ഗവർൺമെൻ്റിൻറെ ഹോക്‌സിംഗ് ഡിപ്പാർമെന്റിന്റെ സീനിയർ ഡയറക്ടറായി 22 വർഷത്തോളം പ്രവർത്തിച്ച ഈ 54 കാരൻ ഹൂസ്റ്റണിലെ തുടർ ജീവിതം സാമൂഹ്യ പ്രവർത്തങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു.
ന്യൂയോർക് ഇൻസ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ നിന്ന് എംടെക് ബിരുദവും സ്റ്റാന്ഫോര്ഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹൗസിങ് കൗണ്സിലിംഗിലും അഡിക്ഷൻ കൗണ്സിലിംഗിലും ഡിപ്ലോമായും കരസ്ഥമാക്കിയിട്ടുണ്ട്.
സുതാര്യത, കർമ്മ കാര്യക്ഷമത, സാമ്പത്തിക അച്ചടക്കം എന്നിവ വ്യക്തി മുദ്രയാക്കിയിട്ടുള്ള ചാക്കോ മാത്യു തികഞ്ഞ ജനാധിപത്യ വിശ്വാസിയും സാമൂഹ്യ പ്രവർത്തങ്ങളെ പറ്റി വ്യക്തമായ കാഴ്ചപ്പാടുമുണ്ട്.
ഇന്ത്യക്കാർ ധാരാളമായി അധിവസിക്കുന്ന ഷുഗർലാൻഡ് സിറ്റിയിലെ സിറ്റി കൌൺസിൽ അംഗമായും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കണമെന്നുള്ള ആഗ്രഹവും ചാക്കോ മാത്യു പ്രകടിപ്പിച്ചു.
HOA യിൽ നിന്നും ഏതെങ്കിലും വിധത്തിൽ പ്രയാസങ്ങൾ ഉണ്ടാകുന്നവർ ഇമെയിൽ വഴിയോ [email protected] ടെലിഫോൺ മുഖേനയോ ഏതവസരത്തിലും 917-578-4679 ബന്ധപ്പെടാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.