കേസ്സെടുത്ത് സമരവീര്യത്തെ തകർക്കാമെന്ന ധാരണ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല : രമേശ് ചെന്നിത്തല.

Spread the love

കോൺഗ്രസിന്റെ എല്ലാ നേതാക്കൾക്കെതിരെയും കേസ്സെടുത്ത് സമരവീര്യത്തെ തകർക്കാമെന്ന ധാരണ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. രമേശ് ചെന്നിത്തല.

ഞങ്ങളുടെ എല്ലാവരുടെയും പേരിൽ ഇപ്പോൾ കേസ്സെടുത്തിരിക്കുകയാണ്. കേസ്സെടുത്തു മർദ്ദനം നടത്തിയും ഭരണകൂടത്തെ ഉപയോഗിച്ചു കൊണ്ട് പ്രതിപക്ഷ സമരങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന ധാരണയാണെയിൽ മുഖ്യമന്ത്രിക്ക് തെറ്റി പോയി എന്നാണ് പറയാനുള്ളത്. ഭരണകൂടത്തിന്റെ ഭീകരത എത്ര ശക്തമാക്കിയാലും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം ഞങ്ങൾ തുടരും.

സമാധാനപരമായ സമരങ്ങളായിരിക്കും ഞങ്ങൾ ചെയ്യുക അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. ഇന്നലെ ചെയ്ത കാര്യങ്ങൾ തന്നെ നിങ്ങൾ ആലോചിക്കുക. ഞങ്ങളവിടെ സ്റ്റേജിൽ നിന്ന മുഴുവൻ ആളുകൾക്കും ശ്വാസതടസം ഉണ്ടാക്കുന്ന ഭീതിയിലാണ് വെള്ളം ചീറ്റിച്ചതും കണ്ണീർ വാതകം പ്രയോഗിച്ചതും, എന്ത് കാര്യത്തിനാണ് ഇത്തരം ഒരു പ്രവർത്തി ചെയ്തത് ? ഹൈഡോസ് കണ്ണീർ വാതകമാണ് പ്രയോഗിച്ചത് അവിടെ നിന്ന എല്ലാവർക്കും ശ്വാസതടസമുണ്ടായി. ഞങ്ങൾ ആശുപത്രിയിൽ പോയില്ലായെന്നേയൊള്ളു. എന്നെയും കെ.മുരളീധരനെയും വളരെ പ്രയാസപ്പെട്ടാണ് പ്രവർത്തകർ കാറിൽ കയറ്റിയത്. ഇങ്ങിനെ ഒരു സംഭവം കേരളത്തിലാദ്യമല്ലേ? പോലീസ് ഇങ്ങിനെ ചെയ്യാൻ പാടുണ്ടോ? അപ്പോൾ മുഖ്യമന്ത്രി പോലീസ് എല്ലാം നോക്കി കൊള്ളുമെന്ന് പറഞ്ഞത് പോലീസിനുള്ള മുന്നറിയിപ്പ് നൽകലായിരുന്നു , അതിനു ശേഷം എല്ലാവരുടെയും പേരിൽ കേസ്സെടുത്തിരിക്കുന്നു.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം KSU , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്യുന്നു അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. വീടുകളിൽ കിടന്നുറങ്ങുന്ന പ്രവർത്തകരെ മുഴുവൻ അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കുന്നു , കരുതൽ തടങ്കൽ പ്രയോഗിക്കുന്നു ഇത് ദൗർഭാഗ്യമാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗുങകളും പോലീസും ചേർന്ന് പ്രവർത്തകരെ മർദ്ദിക്കുന്നു ഇതെന്തു കാടത്തമാണ്? ഈ കാട്ടുനീതിക്കെതിരെയുള്ള പോരാട്ടം ഞങ്ങൾ തുടരും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞില്ലേ പോലീസ് എല്ലാം നോക്കി കൊള്ളുമെന്നാണ് , അങ്ങിനെ മുഖ്യമന്ത്രി പറയാൻ പാടുണ്ടോ? പോലീസിന് എന്തു ചെയ്യാൻ മുഖ്യമന്ത്രി ലൈസൻസ് കൊടുത്തിരിക്കുകയാണ്. അങ്ങിനെ മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Photo -പൊലീസും ഡി വൈ എഫ് ഐക്കാരും ചേർന്ന് മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ അറസ്റ്റിലായി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ
ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കള സന്ദർശിച്ച ശേഷം പുറത്തേയ്ക്ക് വരുന്ന
കെ പി സി സി പ്രസിഡന്റ് കെ
സുധാകരൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ

Author

Leave a Reply

Your email address will not be published. Required fields are marked *