ലോക മലയാളികൾക്ക് ക്രിസ്തുമസ് പുതുവത്സരാശംസകളുമായി ഡോ. കല ഷഹി, ജോർജ് പണിക്കർ, രാജൻ സാമുവേൽ ടീം : മൊയ്തീന്‍ പുത്തന്‍‌ചിറ

Spread the love

വാഷിംഗ്ടണ്‍: ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശവുമായി 2023 ക്രിസ്തുമസും, 2024 പുതുവത്സരവും മാറട്ടെ എന്ന് ഫൊക്കാന 2023- 2024 ഫൊക്കാന നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ഡോ. കല ഷഹി ടീം ആശംസിച്ചു.

നമ്മെ ഉപദ്രവിക്കുന്നവരോടും ദ്രോഹിക്കുന്നവരോടും ക്ഷമിക്കാനും അവരെ സ്നേഹിക്കാനും കഴിയുമ്പോഴാണ് മാനുഷിക തലത്തിൽ നിന്നും ദൈവിക തലത്തിലേക്ക് നാം ഉയരുന്നത്. അതിന് മനുഷ്യന് സാധിക്കും എന്ന് പഠിപ്പിച്ചത് യേശുക്രിസ്തുവും അദ്ദേഹത്തിന്റെ സന്ദേശങ്ങളുമാണ്. അദ്ദേഹത്തിന്റെ സമീപനവും ക്ഷമയും ഒട്ടേറെ യാതനകൾ സഹിക്കാൻ ലോകത്തെ സഹായിച്ചു.

ദൈവം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു വന്ന് മനുഷ്യരോടൊപ്പം കഴിഞ്ഞതിന്റെ മഹനീയ സ്മരണകൾ ഉയരുന്ന വേളയാണ് ക്രിസ്മസ് എന്നും, അതിന്റെ സന്ദേശം ലോകം മുഴുവൻ പരക്കട്ടെ എന്നും ഫൊക്കാന 2024 – 26 പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ കല ഷഹി പറഞ്ഞു. മനുഷ്യന് നവജീവനും പ്രത്യാശയും നൽകുന്ന ആ പുണ്യ നിമിഷങ്ങളിലെങ്കിലും ഹൃദയം വിശാലമാക്കാനും സ്നേഹവും കാരുണ്യവും അതിൽ നിറയ്ക്കാനും നമുക്ക് തീർച്ചയായും കഴിയണം.

ദുരന്തങ്ങളിൽ നിന്നും ദുർവിധികളിൽ നിന്നും അങ്ങനെ മോചനം നേടാമെന്നും ക്രിസ്തു നമ്മെ പഠിപ്പിക്കുന്നുവെന്ന് ഫൊക്കാന 2024 – 26 ജനറൽ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോർജ് പണിക്കർ പറഞ്ഞു. ഫൊക്കാനയുടെ എല്ലാ പ്രവർത്തകർക്കും, സ്നേഹിതർക്കും ഡോ കല ഷഹി ടീമിന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ അറിയിക്കുന്നതായി സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കല ഷഹി 202 359 8427.

Author

Leave a Reply

Your email address will not be published. Required fields are marked *