പുതുവത്സര സമ്മാനം: മിനിമം വേജസ് വർധിപ്പിക്കുന്നു : ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ്

Spread the love

ഇതാ വരുന്നു പുതുവത്സര സമ്മാനം!
22 സംസ്ഥാനങ്ങളിലെ ഏകദേശം 20 ദശലക്ഷം തൊഴിലാളികൾക്ക് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന വേതന വർദ്ധനവ് ലഭിക്കുമെന്ന പുതുവത്സര സമ്മാനം ഇതാ വരുന്നു.

2022-ൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം ഇപ്പോൾ കുറഞ്ഞുവരുന്ന പണപ്പെരുപ്പം മൂലം തൊഴിലാളികൾ ബുദ്ധിമുട്ടുന്ന സമയത്താണ് ഉയർന്ന മിനിമം വേതനം വരുന്നത്. ഇക്കണോമിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല കണക്കനുസരിച്ച്, ഈ നീക്കം ഏകദേശം 9.9 ദശലക്ഷം തൊഴിലാളികൾക്ക് ശമ്പളം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചരിത്രം പറയുന്നത്, 1967-ൽ ഇത് മണിക്കൂറിന് $1.00 മാത്രമായിരുന്ന മിനിമം കൂലി , 1970 ഫെബ്രുവരിയിൽ $1.45 ആയി കൂട്ടിക്കിട്ടിയത് അന്നൊരു സംഭവമായിരുന്നു എന്നാണ്.

2012 മുതൽ, മൊത്തം 13 സംസ്ഥാനങ്ങൾ $15 (അല്ലെങ്കിൽ അതിലും ഉയർന്ന) മിനിമം വേജസ് നടപ്പാക്കിയിരുന്നു: (കാലിഫോർണിയ, കണക്റ്റിക്കട്ട്, ഡെലവെയർ, ഫ്ലോറിഡ, ഹവായ്, ഇല്ലിനോയിസ്, മേരിലാൻഡ്, മസാച്യുസെറ്റ്സ്, നെബ്രാസ്ക, ന്യൂജേഴ്സി, ന്യൂയോർക്ക്, റോഡ് ഐലൻഡ്, കൂടാതെ വിർജീനിയ).

2024 ജനുവരി ഒന്ന് മുതൽ, കൂലി വർധിപ്പിക്കുന്ന സംസ്ഥാനങ്ങൾ ഇവയാണ്:

അലാസ്ക: $10.85 മുതൽ $11.73 വരെ (+88¢) • അരിസോണ: $10.85 മുതൽ $14.35 വരെ (+50¢) • കാലിഫോർണിയ: $15.50 മുതൽ $16.00 വരെ (+50¢) • കൊളറാഡോ: $13.65 മുതൽ $14.42 വരെ (+77¢) • കണക്റ്റിക്കട്ട്: $15.00 മുതൽ $15.69 വരെ (+69¢) • ഡെലവെയർ: $11.75 മുതൽ $13.25 വരെ (+$1.50) • ഹവായ്: $12.00 മുതൽ $14.00 വരെ (+$2) • ഇല്ലിനോയിസ്: $13.00 മുതൽ $14.00 വരെ (+$1) • മെയ്ൻ: $13.80 മുതൽ $14.15 വരെ (+35¢) • മേരിലാൻഡ്: $13.25 മുതൽ $15.00 വരെ (+$1.75) • മിഷിഗൺ: $10.10 മുതൽ $10.33 വരെ (+23¢) • മിനസോട്ട: $10.59 മുതൽ $10.85 വരെ (+26¢) • മിസോറി: $12.00 മുതൽ $12.30 വരെ (+30¢) • മൊണ്ടാന: $9.95 മുതൽ $10.30 വരെ (+35¢) • നെബ്രാസ്ക: $10.50 മുതൽ $12.00 വരെ (+$1.50) • ന്യൂജേഴ്‌സി: $14.13 മുതൽ $15.13 വരെ (+$1) • ന്യൂയോർക്ക്: $14.20 മുതൽ $15 വരെ (+80¢) • ഒഹായോ: $10.10 മുതൽ $10.45 വരെ (+35¢) • റോഡ് ഐലൻഡ്: $13.00 മുതൽ $14.00 വരെ (+$1) • സൗത്ത് ഡക്കോട്ട: $10.80 മുതൽ $11.20 വരെ (+40¢) • വെർമോണ്ട്: $13.18 മുതൽ $13.67 വരെ (+49¢) • വാഷിംഗ്ടൺ: $15.74 മുതൽ $16.28 വരെ (+54¢)

രാജ്യത്തുടനീളമുള്ള ഏറ്റവും ഉയർന്ന നിരക്ക് നോക്കിയാൽ സാങ്കേതികമായി ഏറ്റവും ഉയർന്ന മണിക്കൂർ മിനിമം വേതനം $16.28 ഉള്ള സംസ്ഥാനമാണ് വാഷിംഗ്ടൺ.

ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നെവാഡയുടെയും ഒറിഗോണിന്റെയും പുതിയ മിനിമം വേതനം യഥാക്രമം മണിക്കൂറിന് $12 ഉം $14.20 ഉം ആയിരിക്കും. ഫ്ലോറിഡയിലെ മിനിമം വേതനം സെപ്റ്റംബർ 30ന് മണിക്കൂറിന് 13 ഡോളറായി ഉയർത്തും.

ഇമിഗ്രേഷൻ സ്റ്റാറ്റസ്, വൈകല്യം അല്ലെങ്കിൽ ബുദ്ധിമുട്ടുള്ള ജോലിസ്ഥലം എന്നിവ കാരണം ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ള നിരവധി തൊഴിലാളികൾക്ക് മിനിമം വേതന വർദ്ധനവ് സുപ്രധാനമാണ്, (മാത്രമല്ല വരാനിരിക്കുന്ന ഇലക്ഷനിൽ വോട്ടുകൾ കുറയാതിരിക്കാനും).

Author

Leave a Reply

Your email address will not be published. Required fields are marked *