തൃശൂർ ജില്ലയിലെ ശാന്തിപുരം പി.എ സെയ്ത് മുഹമ്മദ് സ്മാരക ലൈബ്രറി സ്റ്റുഡന്റ് റിസര്‍ച്ച് സെന്ററില്‍ എക്സൈസ് വകുപ്പിന്റെ ജനകീയ കമ്മിറ്റി സംഘടിപ്പിച്ചു. വിമുക്തി പദ്ധതിയെ കൂടുതല്‍ ജനകീയമാക്കിയും പുതിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയും മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി പദ്ധതി ഗുണം ചെയ്യുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് പദ്ധതിയെ ജനകീയമാക്കുന്നതും പുതിയ പരിപാടികള്‍ ആവിഷകരിക്കുന്നതെന്നും എംഎല്‍എ വ്യക്തമാക്കി.ജനകീയ കമ്മിറ്റിയില്‍ കഴിഞ്ഞ കാലയളവിലെ എന്‍ഫോഴ്സ്മെന്റ്, വിമുക്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ കൊടുങ്ങല്ലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഫ് സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീനാരായണ പുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി ആര് സംഗീത്, എക്സൈസ് ഇന്‍സ്പെക്ടര്‍ എം ഷംനാഥ്, ബഷീര്‍ വടക്കന്‍ തുടങ്ങിയവർ പങ്കെടുത്തു.