സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ അംശാദായം മുടക്കം വരുത്തിയ ഗുണഭോക്താക്കള്‍ക്ക് അംശാദായം ഒടുക്കുന്നതിന് അദാലത്ത് നടത്തുന്നു. അംശാദായം പലിശ ഒഴിവാക്കി മാര്‍ച്ച് 12 നകം അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്.ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനായി തയ്യാറാക്കിയ അപേക്ഷയോടൊപ്പം അംഗത്തിന്റെ ഫോട്ടോ, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ ജനന സര്‍ട്ടിഫിക്കറ്റ്/ പാസ്‌പോര്‍ട്ട്/ഡ്രൈവിങ് ലൈസന്‍സ്) ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യത്തേയും അവസാനത്തേയും പേജ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ദേശസാല്‍കൃത ബാങ്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അദാലത്തില്‍ നല്‍കാം. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് അദാലത്ത് നടക്കുക. ഫോണ്‍: 0491 2505358.അദാലത്ത് ദിവസങ്ങളും സ്ഥലങ്ങളും :ജനുവരി ഒന്ന്-തൃത്താല ആനക്കര സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍ജനുവരി നാല്-തൃത്താല കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ജനുവരി എട്ട്-പട്ടാമ്പി കാര്‍ഷിക വികസന ബാങ്ക് ഹാള്‍ജനുവരി 18-ഷൊര്‍ണൂര്‍ വാണിയംകുളം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍ജനുവരി 20-ഷൊര്‍ണൂര്‍ എസ്.എന്‍.ഡി.പി ഹാള്‍, മുത്തപ്പന്‍ കോംപ്ലക്‌സ്ജനുവരി 22-ഒറ്റപ്പാലം ഭവന നിര്‍മ്മാണ ഹാള്‍, കോര്‍ട്ട് റോഡ്ജനുവരി 25-ഒറ്റപ്പാലം ശ്രീകൃഷ്ണപുരം പഞ്ചായത്ത് കൃഷി ഭവന്‍ജനുവരി 29- മണ്ണാര്‍ക്കാട് അലനല്ലൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍ഫെബ്രുവരി രണ്ട്-മണ്ണാര്‍ക്കാട് ഗവ എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി ഹാള്‍ (കെ.ടി.എം ഹൈസ്‌കൂള്‍ വഴി).