തൃശൂര്‍: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. സ്കൂള്‍ അധ്യാപിക ജെ. സനൂഫിയ ക്ലാസ്സിന് നേതൃത്വം നല്കി. പ്രിന്‍സിപ്പാള്‍ നൂറി പി. റഫീഖ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളായ കെമിസ്ട്രി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം (സ്റ്റെം) എന്നിവയില്‍ റോബോട്ടിക്സ് പഠനത്തിന്റെ സ്വാധീനത്തെക്കുറിച്ചായിരുന്നു ശില്പശാല. റോബോട്ടിക്സ് ഉപയോഗിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തിയുള്ള ക്ലാസുകള്‍ വേറിട്ട അനുഭവമായി. മൂന്ന് മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് ശില്പശാല നടത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്തും വിവിധ തൊഴില്‍ മേഖലയിലും റോബോട്ടിക്സ് അനുബന്ധ സാധ്യതകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്കി. അധ്യാപകരായ രാഗി രാമന്, സ്മിത ജയരാജ് എന്നിവര്‍ സംബന്ധിച്ചു.
Athulya K R