കൊച്ചി: പ്രമേഹത്തിനെതിരായ ചികിത്സയ്ക്ക് ഫലപ്രദമായ ലിറാഗ്ലുറ്റൈഡ് മരുന്ന് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച് ഗ്ലെന്‍മാര്‍ക്ക്. അന്താരാഷ്ട്ര പ്രേമഹചികിത്സ അനുബന്ധ പഠനങ്ങളിൽ മുന്നിട്ടുനിൽകുന്ന ലിറാഗ്ലുറ്റൈഡ് മരുന്നിന്റെ വകഭേദം ലിറാഫിറ്റ് എന്ന പേരിലാണ് ഇന്ത്യയില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയത്. ടൈപ്പ് 2 പ്രമേഹരോഗികളുടെ ഗ്ലൈസമിക് സൂചിക ഫലപ്രദമായി നിയന്ത്രിക്കാന്‍ ശേഷിയുള്ള ലിറാഫിറ്റിനു ഡ്രഗ് കൺട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി ഇതിനോടകം ലഭിച്ചുകഴിഞ്ഞു.
മുതിര്‍ന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ 1.2 മില്ലിഗ്രാം മരുന്നിന് 100 രൂപയാണ് വില. ഇതുവഴി, പ്രമേഹചികിത്സയുടെ ചെലവ് 70% വരെ കുറയ്ക്കാന്‍ സാധിക്കും. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രം വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്ന ഈ മരുന്ന് രോഗിയുടെ ശരീരത്തിലേക്ക് നേരിട്ട് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്.
സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന ലിറാഗ്ലുറ്റൈഡിന്റെ ചെലവ് കുറഞ്ഞ രൂപം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗ്ലെന്‍മാര്‍ക്കിന്റെ ഇന്ത്യ ഫോര്‍മുലേഷന്‍ പ്രസിഡന്റും ബിസിനസ് ഹെഡുമായ അലോക് മാലിക് പറഞ്ഞു. പ്രമേഹരോഗികളില്‍ ഗ്ലൈസമിക് സൂചികയും ഹൃദ്രോഗത്തിനിടയാക്കുന്ന ഘടകങ്ങളും അമിതഭാരവും കുറയ്ക്കാന്‍ ഈ മരുന്നിന് കഴിയും. അന്താരാഷ്ട്രതലത്തില്‍ നടന്ന ക്ലിനിക്കല്‍ ട്രയലുകളില്‍ മരുന്ന് പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇന്ത്യയിൽ 24 ആഴ്ച നീണ്ട ക്ലിനിക്കല്‍ പരീക്ഷണം രോഗികളില്‍ നടത്തിയപ്പോൾ പ്രമേഹനിയന്ത്രണത്തിന് പുറമെ ലിറാഗ്ലുറ്റൈഡിന്റെ മറ്റ് 16 ഗുണഫലങ്ങളും രോഗികള്‍ക്ക് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Akshay