പാലക്കാട് ജില്ലയില്‍ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി

Spread the love

ആര്‍ദ്രം മിഷന്‍ അവലോകന യോഗം ചേര്‍ന്നുപാലക്കാട് ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. ആര്‍ദ്രം മിഷന്‍ അവലോകന യോഗത്തില്‍ ജില്ലാകളക്ടർ അറിയിച്ചതാണിത്. ആര്‍ദ്രം മിഷന്റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍ 42 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. മൂന്നാം ഘട്ടത്തില്‍ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇതില്‍ ഒന്‍പതെണ്ണത്തിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു. 10 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. അഞ്ചെണ്ണത്തിന്റെ ഡി.പി.ആര്‍ നടന്നുവരികയാണ്. നടപ്പു സാമ്പത്തിക വര്‍ഷ ബജറ്റില്‍ ഉള്‍പ്പെടുത്തി അനങ്ങനടി, മേലാര്‍കോട്, കോട്ടപ്പുറം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണവും നടക്കും. ഇതില്‍ മേലാര്‍കോട്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിര്‍മാണം ആരംഭിച്ചു.ജില്ലയില്‍ ആദ്യഘട്ടത്തില്‍ 60 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് കൂടുതല്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളാക്കി ശാക്തീകരിക്കുന്നത്. ഇതില്‍ 49 എണ്ണത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ 73 ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററായി ഉയര്‍ത്തും. എന്‍.എച്ച്.എം ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴി ഓരോ സെന്ററിലും ഏഴ് ലക്ഷം രൂപയിലാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ നിര്‍മാണം നടക്കുന്നത്. ജില്ലയിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എന്‍.എച്ച്.എം, നിര്‍മാണ ഏജന്‍സികള്‍, സൂപ്പര്‍വൈസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഹബ് ആന്‍ഡ് സ്പോക് മാതൃകയിലുള്ള ലാബ് സിസ്റ്റം ജില്ലയില്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആദ്യഘട്ടത്തില്‍ അട്ടപ്പാടിയിലും കൊല്ലങ്കോടും ആരംഭിക്കുന്നതിന് ആലോചിക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *