ഗോത്രകലകളെ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍ : മുഖ്യമന്ത്രി

Spread the love

62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി.

കൂള്‍ കലോത്സവത്തിന് തുടക്കമായി. ഗോത്രകലകളെ സ്‌കൂള്‍ കലോത്സവ മത്സരയിനമാക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗലംകളി പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തി പുതിയൊരു തുടക്കം കുറിക്കുകയായിരുന്നു ഇത്തവണ. ജനകീയകലാരൂപങ്ങള്‍ക്കൊപ്പം പ്രാക്തന കലകളുടെയും സംഗമമാണ് കലോത്സവത്തെ വേറിട്ടു നിറുത്തുന്നത്.
ഗോത്രകലകളെ സ്‌കൂള്‍ കലോത്സവ മത്സരയിനമാക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ 62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മംഗലംകളി പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തി പുതിയൊരു തുടക്കം കുറിക്കുകയായിരുന്നു ഇത്തവണ. ജനകീയകലാരൂപങ്ങള്‍ക്കൊപ്പം പ്രാക്തന കലകളുടെയും സംഗമമാണ് കലോത്സവത്തെ വേറിട്ടു നിറുത്തുന്നത്.മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പ്രതിരോധത്തിന് ഉതകുന്ന കലാരൂപങ്ങളൊരുക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണം. അധ്യാപകര്‍ അതിന് പിന്തുണയേകണം. കലാപ്രവര്‍ത്തനം നടത്തുന്നതിന് സാമ്പത്തിക പ്രയാസംനേരിടുന്ന പ്രതിഭകളെ സംരക്ഷിക്കാന്‍ വിപുല സംവിധാനം വേണം. സാംസ്‌കാരിക വകുപ്പിനും ജനകീയസമിതികള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും.ശുദ്ധമായ കലയും അതിന് ഭംഗം വരുത്താത്ത സാമൂഹ്യതയുടെ ഉള്ളടക്കവുമാണ് കലോത്സവത്തിന്റെ സവിശേഷത. കല പോയിന്റ് നേടാനുള്ള ഉപാധിയായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. പങ്കെടുക്കലാണ് പ്രധാനം. കൗമാരമനസുകളെ അനാരോഗ്യകരമായ മത്സരബോധത്തിലൂടെ കലുഷിതമാക്കരുത്. രക്ഷകര്‍ത്താക്കളുടെ മത്സരമല്ലിത് എന്ന ബോധ്യം വേണം. ഇന്ന് പിന്നിലാകുന്നവര്‍ നാളെ മുന്നിലെത്തുന്നതാണ് ചരിത്രം. വിജയികളാകുന്ന എത്രപേര്‍ കലാരംഗത്ത് തുടരുന്നവെന്ന് പരിശോധിക്കേണ്ടതുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *