തിരുവനന്തപുരം: എസിസിഎ അംഗീകൃത ബി.കോം ബിരുദം നല്‍കുന്നതിന് കേരള സര്‍വ്വകലാശാലയും ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും (ഐഎസ് ഡിസി) ധാരണാപത്രം ഒപ്പുവച്ചു. കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാറും ഐഎസ് ഡിസിയുടെ കേരള റീജിയണല്‍ ഹെഡ് ഓഫ് പാര്‍ട്ണര്‍ഷിപ്പ് ശരത് വേണുഗോപാലും ധാരണാപത്രം കൈമാറി. കേരള യൂണിവേഴ്സിറ്റി ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഎസ് ഡിസി റീജിയണല്‍ മാനേജര്‍- പാര്ട്ണര്ഷിപ്പസ് അര്ജുന് രാജും സംബന്ധിച്ചു. എല്ലാ മേഖലകളിലുമുള്ള നൈപുണ്യ വിടവ് നികത്താന്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായ പ്രമുഖ സ്ഥാപനമാണ് ഐഎസ് ഡിസി.
പുതിയ പങ്കാളിത്തത്തിലൂടെ കേരള സര്‍വകലാശാലയ്ക്ക് കൊമേഴ്സ് ബിരുദ പഠനത്തോടൊപ്പം എസിസിഎ (ACCA) യോഗ്യതയും വിദ്യാര്‍ത്ഥികള്‍ക്ക് നല്കാന് സാധിക്കും. കൂടാതെ, എസിസിഎ യോഗ്യതയ്ക്കായി ബികോം കോഴ്സിന്റെ ഭാഗമായുള്ള പേപ്പറുകളില്‍ ഇളവ് ലഭിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും. ബി.കോമിനുള്ള എസിസിഎ അക്രെഡിറ്റേഷനോടൊപ്പം; അനലിറ്റിക്സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിവിധ മേഖലകളിലെ നിരവധി ആഗോള യോഗ്യതകള്‍, അക്രെഡിറ്റേഷനുകള്‍, അംഗത്വങ്ങള്‍ എന്നിവയ്ക്കുള്ള അവസരങ്ങളും ഈ പങ്കാളിത്തത്തിലൂടെ തുറക്കുന്നു. ഇത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി കേരളത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളേജുകളുമായും സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ് ഐഎസ് ഡിസി.
ആഗോള വ്യവസായ കേന്ദ്രീകൃത പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും ഈ ത്രിവത്സര എസിസിഎ അക്രെഡിറ്റഡ് കൊമേഴ്സ് ബിരുദ കോഴ്സ് വിദ്യാര്‍ഥികളെ പ്രാപ്തരാക്കും.
തീവ്ര പരിശീലനം, വെബിനാറുകള്‍ എന്നിവയിലൂടെ ആഗോളതലത്തിലുള്ള വ്യവസായ-അധിഷ്ഠിത ഫിനാന്‍സ്, അനലിറ്റിക്സ് ടൂള്‍, സ്ട്രാറ്റജി, മാനേജ്മെന്റ് തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരുടെ ആഗോള സംഘടനയായ എസിസിഎ, ലോകമെമ്പാടും, പ്രത്യേകിച്ച് തൊഴില്‍ ദാതാക്കള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട സംഘടനയാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം ലഭ്യമാക്കുന്നതിനായി നിലവില്‍ യുകെയിലെ 60-ഓളം സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഐഎസ് ഡിസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ 300-ഓളം സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിക്കുന്ന സ്ഥാപനമാണ് ഐഎസ് ഡിസി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.isdcglobal.org സന്ദര്‍ശിക്കുക.
ഫോട്ടോ ക്യാപ്ഷന്‍- എസിസിഎ അംഗീകൃത ബി.കോം ബിരുദം നല്‍കുന്നതിന് കേരള സര്‍വ്വകലാശാലയും ഐഎസ് ഡിസിയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാറും ഐഎസ് ഡിസിയുടെ കേരള റീജിയണല്‍ ഹെഡ് ഓഫ് പാര്‍ട്ണര്‍ഷിപ്പ് ശരത് വേണുഗോപാലും കൈമാറുന്നു. കേരള യൂണിവേഴ്സിറ്റി ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, ഐഎസ് ഡിസി റീജിയണല്‍ മാനേജര്‍- പാര്ട്ണര്ഷിപ്പസ് അര്ജുന് രാജ് എന്നിവര്‍ സമീപം.
PGS Sooraj