മിറേ അസറ്റ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് പുറത്തിറക്കുന്നു

Spread the love

എന്‍.എഫ്.ഒ നാളെ, 2024 ജനുവരി 10 മുതല്‍.

മുംബൈ, ജനുവരി 9, 2024 : പ്രകടനത്തിലും സ്വതന്ത്രമായ നിലനില്പിലും വ്യത്യസ്തമാണെങ്കിലും ആസ്തികള്‍ക്ക് പൊതുവായ ഒരു ബന്ധമുണ്ട്. വിപണിയിലെ അസ്ഥിരതയെ സന്തുലിതമാക്കാന്‍ നിക്ഷേപ ആസ്തികളുടെ സംയോജനം സാഹയിച്ചേക്കാം.

ഓഹരി, ഡെറ്റ്, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍, ഗോള്‍ഡ്-സില്‍വര്‍ ഇടിഎഫുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്ന മിറേ അസറ്റ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് എന്‍.എഫ്.ഒ മിറേ അസറ്റ് മ്യൂച്വല്‍ ഫണ്ട് പ്രഖ്യാപിച്ചു.

2024 ജനുവരി 10ന് ആരംഭിച്ച് 2024 ജനുവരി 24ന് ന്യൂ ഫണ്ട് ഓഫര്‍ അവസാനിക്കും. ഹര്‍ഷാദ് ബോറാവാകെ(ഇക്വിറ്റി വിഭാഗം), അമിത് മൊദാനി(ഡറ്റ് വിഭാഗം) എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. സിദ്ധാര്‍ഥ് ശ്രീവാസ്തവ വിദേശ നിക്ഷേപ ഭാഗവും റിതേഷ് പട്ടേല്‍ കമ്മോഡിറ്റി നിക്ഷേപവും കൈകാര്യം ചെയ്യും. 5000 രൂപയാണ് ഒറ്റത്തവണയുള്ള കുറഞ്ഞ നിക്ഷേപം. എസ്‌ഐപിയാണെങ്കില്‍ 500 രൂപയുമാണ്.

അസറ്റ് ക്ലാസുകളുടെ സംയോജനം വര്‍ഷങ്ങളായി മികച്ച നിക്ഷേപ സാധ്യതകളാണ് നല്‍കിവരുന്നത്. ഒരു കാലയളവില്‍തന്നെ വ്യത്യസ്ത ആസ്തികളുടെ ബിസിനസ് സൈക്കിള്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഫണ്ട് ലക്ഷ്യമിടുന്നു. പട്ടിക സൂചിപ്പിക്കുന്നതുപോലെ, ഏത് നിക്ഷേപ ആസ്തിയാണ് മികച്ച നേട്ടം നല്‍കുക എന്ന് പ്രവചിക്കുക പ്രയാസമാണ്. വിജയികള്‍ മാറിക്കൊണ്ടിരിക്കും. അവിടെയാണ് മള്‍ട്ടി അസറ്റ് നിക്ഷേപത്തിന്റെ സാധ്യത.

ടേബിളിലേതുപ്രകാരം ഓഹരി, ഗോള്‍ഡ്, ഡെറ്റ്, മള്‍ട്ടി അസറ്റ് എന്നിവയിലുടനീളം നിക്ഷേപമുള്ളതിനാല്‍, വര്‍ഷത്തില്‍ മിക്കവാറും സമയം മികച്ച നേട്ടം നല്‍കാന്‍ കഴിയുമെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ചരിത്രം കാണിച്ചുതന്നിട്ടുള്ളതാണ്.

SUCHITRA AYARE

Author

Leave a Reply

Your email address will not be published. Required fields are marked *