കൊച്ചി: മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ മള്‍ട്ടിക്യാപ് ഫണ്ട് അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ ഇഷ്ടാനുസരണം നിക്ഷേപിക്കാനുള്ള അവസരമൊരുക്കുന്ന മുച്വല്‍ ഫണ്ടാണിത്. ഈ മാസം എട്ടു മുതല്‍ 22 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. 75 മുതല്‍ 100 ശതമാനം വരെ ഇക്വിറ്റി ഓഹരികളിലാണ് ഈ ഫണ്ടിന്റെ നിക്ഷേപം.
Athulya K R