മഹാകവി കുമാരനാശാൻ്റെ ചരമശതാബ്ദി: പ്രിയദർശിനി പബ്ലിക്കേഷൻസിൻ്റെ സെമിനാര്‍ ജനുവരി 15ന് കെപിസിസിയില്‍

Spread the love

മഹാകവി കുമാരനാശാൻ്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് പ്രിയദർശിനി പബ്ലിക്കേഷൻസിൻ്റെ ആഭിമുഖ്യത്തിൽ കുമാരനാശാൻ്റെ കാവ്യ ജീവിതവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെ അധികരിച്ച് ജനുവരി 15 തിങ്കളാഴ്ച ആശാൻ – വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം എന്ന പേരില്‍
ഭാഷാ സാഹിത്യ സെമിനാർ സംഘടിപ്പിക്കും.

വെെകുന്നേരം 3.30ന് കെ.പി.സി. സി ആസ്ഥാനത്ത് വച്ച് നടക്കുന്ന സെമിനാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍,ഡിസിസി പ്രസിഡന്‍റ് പാലോട് രവി,
പ്രൊഫ.മാലൂർ മുരളീധരൻ,ഡോ. അജയൻ പനയറ,ഡോ നെടുമുടി ഹരികുമാർ,ഡോ.ബി എസ് ബാലചന്ദ്രൻ,
ഡോ. കീർത്തി വിദ്യാസാഗർ,ബിന്നി സാഹിതി എന്നിവർ പങ്കെടുക്കും.സ്കൂൾ കോളജ് കുട്ടികൾക്കായി വിവിധ മൽസരങ്ങൾ ,ദേശീയ സെമിനാർ ,പുസ്തക പ്രദർശനങ്ങൾ ,പഠന പുസ്തകങ്ങളുടെ പ്രസാധനം തുടങ്ങിയവയും സെമിനാറിന്‍റെ ഭാഗമായി സംഘടിപ്പിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *