കോൺഗ്രസിന്റെ കരുത്തനായ നേതാവും പ്രവർത്തകരുടെ കണ്ണിലുണ്ണി യുമായിരുന്നു ടി.എച്ച്.മുസ്തഫ. മികച്ച സംഘാടകനെന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. പാർട്ടിപ്രവർത്തകരെ മാത്രമല്ല മറ്റാരെയും സഹായിക്കാനുള്ള വിശാലമന:സ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണാധികാരി എന്ന നിലയിലും അദ്ദേഹം ശോഭിച്ചു. വിദ്യാർത്ഥി- യുവജനപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ഞങ്ങൾക്കൊക്കെ ആശ്രയമായിരുന്നു അദ്ദേഹം. അദ്ദേഹവുമായി ദീർഘകാലത്തെ സ്നേഹബന്ധമാണ് എനിക്കുണ്ടായിരുന്നത്.
ഏറെ സ്നേഹ വാത്സല്യത്തോടെ ആത്മബന്ധം പുലർത്തിയിരുന്ന മുതിർന്ന നേതാവായിരുന്നു . ദീർഘകാലം എറണാകുളം ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ ത്യാഗോജ്വലമായ സേവനമാണ് അദ്ദേഹം ചെയ്തത്. കോൺഗ്രസിന്റെ ഉജ്ജ്വല വാഗ്മിയായിരുന്ന ടി എച്ച് മുസ്തഫ ലീഡർ കെ.കരുണാകരന്റെ മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
കെ പി സി സി വൈസ് പ്രസിഡന്റ് എന്ന നിലയിൽ സംസ്ഥാനത്താകെ ഏറെ സൗഹൃദങ്ങൾ വളർത്തിയ നേതാവായിരുന്നു.
പ്രിയ നേതാവിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സങ്കടത്തിൽ പങ്കു ചേരുന്നു.