മുന്‍മന്ത്രി ടി.എച്ച് മുസ്തഫയുടെ നിര്യാണം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു

Spread the love

മുന്‍മന്ത്രി ടി.എച്ച് മുസ്തഫയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു. ആറുപതിറ്റാണ്ടായി കേരള രാഷ്ട്രീയത്തില്‍ ഉൗര്‍ജ്ജസ്വലനായി പ്രവര്‍ത്തിച്ച ടി.എച്ച് മുസ്തഫയുടെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. അടിയുറച്ച മതേതരവാദിയും പ്രഗത്ഭനായ കോണ്‍ഗ്രസ് പ്രാസംഗികനും ആയിരുന്നു അദ്ദേഹം. അഞ്ചുതവണ എംഎല്‍എയായും കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്

മന്ത്രിയായും ദീര്‍ഘകാലം ഡിസിസി പ്രസിഡന്‍റും കെപിസിസി ഭാരവാഹിയുമായി മികവ് പുലര്‍ത്തിയ നേതാവ്. യൂത്ത് കോണ്‍ഗ്രസിലൂടെ കേരള രാഷ്ട്രീയത്തിലെത്തി പ്രവര്‍ത്തന മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം-പൊതുവിതരണ വകുപ്പ് മന്ത്രിയെന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ മുസ്തഫ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന പ്രവര്‍ത്തനശെെലിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രത്യേകതകളിലൊന്ന്.ദേശീയ മുസ്ലീം എന്ന ബഹുമതിയോടെ കോണ്‍ഗ്രസിന്‍റെ മതേതരമുഖമായി പ്രവര്‍ത്തിച്ച മുസ്തഫയുമായി ദീര്‍ഘകാലത്തെ സൗഹൃദവും ആത്മബന്ധവുമാണ് ഉണ്ടായിരുന്നത്. സഹോദര തുല്യനായ അദ്ദേഹത്തിന്‍റെ നിര്യാണം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും എംഎം ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *