ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ചിത്രകലാ വിഭാഗം സംഘടിപ്പിക്കുന്ന ‘ഡിസ്റ്റിംഗിഷ്‌ഡ് ലക്‌ചർ പരമ്പര’യുടെ ഭാഗമായി ‘ കലയിലെ ലിംഗ പദവി’, ‘ ഇന്ത്യൻ ശില്പകലയിലെ മാധ്യമങ്ങൾ’ എന്നീ വിഷയങ്ങളിൽ പ്രൊഫ. ശിവജി പണിക്കരുടെ പ്രഭാഷണങ്ങൾ സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിച്ചു. ന്യൂഡൽഹി അംബേദ്‌കർ സർവ്വകലാശാലയിലെ ഡീൻ ആയിരുന്ന പ്രൊഫസർ ശിവജി പണിക്കർ കലാചരിത്രകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ചിത്രകലാ വിഭാഗം മേധാവി ഡോ.ടി.ജി ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഡോ.ഷാജു നെല്ലായി, ബിപിൻ ബി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രഭാഷണ പരമ്പര 17ന് സമാപിക്കും.
ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ചിത്രകലാ വിഭാഗം സംഘടിപ്പിക്കുന്ന ‘ഡിസ്റ്റിംഗിഷ്‌ഡ് ലക്‌ചർ പരമ്പര’യുടെ ഭാഗമായി ന്യൂഡൽഹി അംബേദ്‌കർ സർവ്വകലാശാലയിലെ ഡീൻ ആയിരുന്ന പ്രൊഫ. ശിവജി പണിക്കർ സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ പ്രഭാഷണം നടത്തുന്നു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075