അസാപ് കേരളയുടെ ഡാറ്റ മാനേജ്മന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം : വിദേശത്തും സ്വദേശത്തും അനവധി തൊഴില്‍ സാദ്ധ്യതകള്‍ ഉള്ള ഡാറ്റ മാനേജ്‌മെന്റില്‍ നൈപുണ്യ വികസനത്തിന് അസാപ് കേരള നടത്തുന്ന പൈത്തണ്‍ ഫോര്‍ ഡാറ്റ മാനേജ്മന്റ്, ബിസിനസ് അനലിറ്റിക്‌സ് കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മികച്ച ശമ്പളത്തോടെ ജോലി ലഭിക്കാവുന്നതാണ് രണ്ട് നൈപുണ്യ കോഴ്‌സുകളും.

നിര്‍മിത ബുദ്ധിയുടെ ആഗോള വളര്‍ച്ചക്കനുസരിച്ചുള്ള വിവിധ ജോലികള്‍ക്ക് പൈത്തണ്‍ ഫോര്‍ ഡാറ്റ മാനേജ്മന്റ് പഠിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. 400 മണിക്കൂറുള്ള ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം 9 ലക്ഷം വരെയൊക്കെ ശമ്പളം ലഭിക്കാവുന്ന മാര്‍ക്കറ്റ് റിസര്‍ച്ച് അനലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്, ഡാറ്റ ബേസ് അനലിസ്റ്റ് തുടങ്ങിയ ജോലികള്‍ ലഭിക്കും. 415 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബിസിനസ് അനലിറ്റിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 4 ലക്ഷം വരെ ശമ്പളം ലഭിക്കാവുന്ന സിസ്റ്റം അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, മെഷീന്‍ ലേര്‍ണിംഗ് എഞ്ചിനീയര്‍ തുടങ്ങിയ ജോലി സാധ്യതകളാണ് ഉള്ളത്.

ബിരുദമാണ് അടിസ്ഥാന യോഗ്യത. രണ്ടു കോഴ്സുകളിലേക്കും അപേക്ഷിക്കുന്ന എസ് സി/ എസ്ടി, മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്നുള്ളവര്‍, ട്രാന്‍സ്ജെന്‍ഡര്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളതോ സിംഗിള്‍- പാരന്റ് മാത്രമുള്ളതോ ആയ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ എന്നിവര്‍ക്ക് 70%വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്‌കില്‍ ലോണ്‍ സംവിധാനവും അസാപ് കേരള ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: asapkerala.gov.in/ 9495999630, 9495999604.

Adarsh Chandran

Author

Leave a Reply

Your email address will not be published. Required fields are marked *