പ്രധാനമന്ത്രി വന്നതു കൊണ്ട് ബി.ജെ.പി ജയിക്കില്ല; ബി.ജെ.പിയുടെ വിദ്വേഷ കാമ്പയിന്‍ കേരളത്തിന്റെ മതേതര മനസ് വെറുപ്പോടെ തള്ളിക്കളയും : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത് (17/01/2024).

ബി.ജെ.പിയുടെ വിദ്വേഷ കാമ്പയിന്‍ കേരളത്തിന്റെ മതേതര മനസ് വെറുപ്പോടെ തള്ളിക്കളയും; പിണറായി വിജയന്‍ ചോര വീഴുന്നത് കണ്ട് ആഹ്ലാദിക്കുന്ന സാഡിസ്റ്റ്.

കോഴിക്കോട് : ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനും മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനുമാണ് അവര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ മതേതര മനസ് ഇതൊന്നും സ്വീകരിക്കില്ല. അവര്‍ വെറുപ്പോടെ തള്ളിക്കളയും. രാഹുല്‍ ഗന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മതേതരത്വം സംരക്ഷിക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള യാത്രയാണത്. വിദ്വേഷ കാമ്പയിന് എതിരെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കാമ്പയിനാണ് ഭാരത് ജോഡോ യാത്ര. ആര് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും അതിന് കോണ്‍ഗ്രസ് അനുവദിക്കില്ല.

പ്രധാനമന്ത്രി വന്നതുകൊണ്ട് കേരളത്തില്‍ ബി.ജെ.പി ജയിക്കില്ല. കേരളത്തിലെ ജനങ്ങളുടെ മനസ് വര്‍ഗീയതയ്ക്ക് എതിരാണ്. കേരളത്തില്‍ ക്രൈസ്തവ ഭവനങ്ങളില്‍ കേക്കുമായി സന്ദര്‍ശനം നടത്തുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍ പള്ളികള്‍ കത്തിക്കുകയും ക്രിസ്മസ് ആരാധനാക്രമങ്ങള്‍ തടസപ്പെടുത്തുകയും പാസ്റ്റര്‍മാരെയും പ്രീസ്റ്റുമാരെയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നവരാണ്. മണിപ്പൂരില്‍ 250-ല്‍ അധിക ക്രൈസ്തവ ദേവാലയങ്ങളാണ് കത്തിച്ചത്. ഇത്തരക്കാര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളായി ക്രിസ്തീയ ഭവനങ്ങളിലെത്തി കേക്ക് നല്‍കിയാല്‍ അത് മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.

സമരങ്ങളെ അടിച്ചമര്‍ത്തി ചോരയില്‍ മുക്കിക്കൊല്ലുന്നതില്‍ ആഹ്ലാദിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പൊലീസിനെയും ക്രിമിനലുകളെയും കയറൂരി വിട്ട് രാഷ്ട്രീയ എതിരാളികളുടെ ചോര വീഴ്ത്തിയ സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കുഞ്ഞുങ്ങളുടെ ചോര മണ്ണില്‍ പതിക്കുന്നത് കണ്ട് ആഹ്ലാദിക്കുന്ന മനസുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച ഏകാധിപതികളായ ഭരണാധികാരികളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് പിണറായി. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും മഹിളാകോണ്‍ഗ്രസുമൊക്കെ ശക്തമായ പ്രക്ഷോഭത്തിലേക്കാണ് പോകുന്നത്. അടിച്ചമര്‍ത്തല്‍ കൊണ്ടൊന്നും സമരങ്ങളെ ഇല്ലാതാക്കാനാകില്ല.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *