ക്ലിനിക്കൽ സ്ഥാപന രജിസ്ട്രേഷൻ

Spread the love

10.11.2023ലെ സ.ഉ(സാധാ)നം.2984/2023/ആ.കു.വ ഉത്തരവ് പ്രകാരം കേരളത്തിലെ മോഡേൺ മെഡിസിൻ, ഡെന്റൽ, ലബോറട്ടറി, ഡയഗ്നോസ്റ്റിക് സർവീസ് എന്നിവയുമായി ബന്ധപ്പെട്ട ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള താത്കാലിക രജിസ്ട്രേഷൻ സംവിധാനം 31.12.2023ന് അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതിയുടെ 20.12.2023ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ചിട്ടുള്ള 11.01.2024ലെ സ.ഉ(സാധാ) നം. 68/2024/ആ.കു.വ പ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള താത്കാലിക രജിസ്ട്രേഷൻ സംവിധാനം അവസാനിപ്പിക്കുന്നത് 2024 ജനുവരി 31 വരെ പുനഃനിശ്ചയിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ 01.01.2019 മുമ്പ് നിലവിൽ വന്നതും താത്കാലിക രജിസ്ട്രേഷൻ ഇനിയും നേടിയിട്ടില്ലാത്തതുമായ മേൽ പറഞ്ഞ വിഭാഗങ്ങളിലുള്ള ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് 31.01.2024 വരെ മാത്രമേ താത്കാലിക രജിസ്ട്രേഷൻ നേടാൻ സാധിക്കുകയുള്ളു. 01.02.2024 മുതൽ പിഴയും ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുവാദമുണ്ടെങ്കിൽ മാത്രമേ സ്ഥിര രജിസ്ട്രേഷൻ നേടുവാൻ സാധിക്കുകയുള്ളു. 01.01.2019നു ശേഷം നിലവിൽ വന്ന സ്ഥാപനങ്ങൾ സ്ഥിര രജിസ്ട്രേഷനാണ് നേടേണ്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *