24 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ ജി.ഡി.പി.ഐ. 14% വ്യവസായ വളർച്ചയെ അപേക്ഷിച്ച് 16.5% വർധിച്ചു.
കമ്പനിയുടെ മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം (ജി.ഡി.പി.ഐ.) 2023 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ 160.48 ബില്ല്യൺ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ 187.03 ബില്ല്യൺ രൂപയായിരുന്നു, ഇത് 16.5% വളർച്ചയാണ്, ഇത് 14.0% എന്ന വ്യവസായ വളർച്ചയേക്കാൾ കൂടുതലുമാണ്. ക്രോപ്പ് ആൻഡ് മാസ്സ് ഹെൽത്ത് ഒഴിവാക്കി, കമ്പനിയുടെ ജി.ഡി.പി.ഐ. വളർച്ച 15.6% ആയിരുന്നു, ഇത് 2024 സാമ്പത്തിക വർഷത്തിലെ 9 മാസത്തിലെ 15.2% വ്യവസായ വളർച്ചയെക്കാൾ കൂടുതലായിരുന്നു.
കമ്പനിയുടെ ജി.ഡി.പി.ഐ. 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 54.93 ബില്യൺ രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 62.30 ബില്യൺ രൂപയായിരുന്നു, 13.4% വളർച്ച. ഈ വളർച്ച 12.3% വ്യവസായ വളർച്ചയെക്കാൾ കൂടുതലായിരുന്നു. ക്രോപ്പ് ആൻഡ് മാസ്സ് ഹെൽത്ത് ഒഴിവാക്കി, കമ്പനിയുടെ ജി.ഡി.പി.ഐ. വളർച്ച 12.0% ആയിരുന്നു, ഇത് 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ 11.3% വ്യവസായ വളർച്ചയേക്കാൾ കൂടുതലായിരുന്നു.
സംയോജിത അനുപാതം 2023 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിലെ 104.6% ഉമായി താരതമ്യം ചെയ്യമ്പോൾ 2024 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ 103.7% ആയിരുന്നു. 1.37 ബില്യൺ രൂപയുടെ സി.എ.ടി. നഷ്ടത്തിന്റെ ആഘാതം ഒഴിവാക്കി, 2024 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ സംയോജിത അനുപാതം 102.6% ആയിരുന്നു.
സംയോജിത അനുപാതം 2023 സാമ്പത്തിക വർഷത്തിലെ 104.4 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 103.6% ആയിരുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 0.54 ബില്യൺ രൂപയുടെ സി.എ.ടി. നഷ്ടത്തിന്റെ ആഘാതം ഒഴിവാക്കി, സംയോജിത അനുപാതം 102.3% ആയിരുന്നു.
നികുതിക്ക് മുമ്പുള്ള ലാഭം (പി.ബി.ടി.) 2023 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ 15.40 ബില്യൺ രൂപയിൽ നിന്ന് 20.6% വർധിച്ച് 2024 സാമ്പത്തി വർഷത്തിന്റെ 9 മാസത്തിൽ 18.57 ബില്യൺ രൂപയിലെത്തി. അതേസമയം പി.ബി.ടി. 2023 സാമ്പത്തിക വർഷത്തിലെ 4.65 ബില്യൺ രൂപയിൽ നിന്ന് 23.3 ശതമാനം വർധിച്ച് 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 5.74 ബില്യൺ രൂപയിലെത്തി.
തൽഫലമായി, നികുതിക്ക് ശേഷമുള്ള ലാഭം (പി.എ.ടി.) 2023 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിലെ 12.92 ബില്യൺ രൂപയിൽ നിന്ന് 8.3% വർധിച്ച് 2024 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ 13.99 ബില്യണായി വളർന്നു. 2023 സാമ്പത്തിക വർഷത്തിലെ 2023 ലെ ടാക്സ് പ്രൊവിഷന്റെ ഒറ്റത്തവണ ആഘാതം ഒഴിവാക്കി, 2024 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ പി.എ.ടി. 20.2% വർദ്ധിച്ചു.
പി.എ.ടി. 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ 3.53 ബില്യൺ രൂപയിൽ നിന്ന് 22.4% വർധിച്ച് 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 4.31 ബില്യൺ രൂപയിലെത്തി.
റിട്ടേൺ ഓൺ ആവറേജ് ഇക്വിറ്റി (ആർ.ഒ.എ.ഇ.) 2023 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ 18.1% ആയിരുന്നത് 2024 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ 17.1% ആയിരുന്നു. അതേസമയം ആർ.ഒ.എ.ഇ. 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 14.3% ആയിരുന്നത് 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 15.3% ആയിരുന്നു.
സോൾവൻസി അനുപാതം 2023 ഡിസംബർ 31-ന് 2.57x ആയിരുന്നു, 2023 സെപ്റ്റംബർ 30-ന് 2.59x ആയിരുന്നു, കൂടാതെ ഏറ്റവും കുറഞ്ഞ റെഗുലേറ്ററി ആവശ്യകതയായ 1.50x-നേക്കാൾ ഉയർന്നതുമാണ്. 2023 മാർച്ച് 31-ന് സോൾവൻസി അനുപാതം 2.51x ആയിരുന്നു.
Suchitra Ayare