മുക്കൂട് ജി.എല്‍.പി സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച ബ്ലോക്ക് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെവലപ്‌മെന്റ് പാക്കേജില്‍ എണ്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ നാല് ക്ലാസ് മുറികള്‍, സ്റ്റെയര്‍ മുറി, ശുചിമുറികള്‍, ഇന്റര്‍ലോക്ക് ചെയ്ത പോര്‍ട്ട് യാര്‍ഡ് എന്നിവയുണ്ട്. കെട്ടിടം പൂര്‍ണമായി വൈദ്യുതീകരിച്ചു.
കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അണി നിരന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോട് കൂടിയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങിന് ശേഷം ബില്‍ഡിങ്ങിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ എ.എ.റഹ്‌മാന് സംഘാടക സമിതിയുടെ ഉപഹാരം എം.എല്‍.എ കൈമാറി. പി.ടി.എ പ്രസിഡണ്ട് റിയാസ് അമലടുക്കം എം.എല്‍.എയ്ക്ക് സ്‌നോഹപഹാരം നല്‍കി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി.പുഷ്പ, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മീന, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, വാര്‍ഡ് മെമ്പര്‍മാരായ ഹാജറ സലാം, പി.മിനി, ബേക്കല്‍ എ.ഇ.ഒ കെ.അരവിന്ദ, മുന്‍ പ്രധാനാധ്യാപകരായിരുന്ന ഒയോളം നാരായണന്‍ മാഷ്, ജയന്തി ടീച്ചര്‍, മുന്‍ വാര്‍ഡ് മെമ്പര്‍മാരായ പി.എ.ശകുന്തള, ഒ.മോഹനന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.രാജേന്ദ്രന്‍ കോളിക്കര, എ.തമ്പാന്‍, സി.ഹമീദ്, ഹമീദ് മുക്കൂട്, എം.കൃഷ്ണന്‍, എസ്.എം.സി ചെയര്‍മാന്‍ എം.മൂസാന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് വി.വി.രാജേഷ്, മദര്‍ പി.ടി.എ പ്രസിഡണ്ട് റീന രവി തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം.ബാലകൃഷ്ണന്‍ സ്വാഗതവും പ്രധാനാധ്യാപിക കെ.ശൈലജ നന്ദിയും പറഞ്ഞു.