സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് തൃശൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ബോര്‍ഡ് മെമ്പറും മുന്‍ എം എല്‍ എയുമായ ഗീതാ ഗോപി നിര്‍വഹിച്ചു.
അദാലത്തില്‍ 18 ഫയലുകളാണ് പരിഗണിച്ചത്. തിരിച്ചടവ് സാധ്യമാകത്തിനെ തുടര്‍ന്ന് പുതിയ ഉത്തരവ് പ്രകാരം കൂടുതല്‍ ഇളവുകളാണ് ഈ അദാലത്തില്‍ നല്‍കുന്നത്. 18 പേരില്‍ ആകെ 3.5 കോടി രൂപ കുടിശ്ശിക ഉള്ളതില്‍ 2.70 കോടി ഇളവ് നല്‍കി 81 ലക്ഷം പിരിച്ചെടുക്കാനാണ് അദാലത്തിലൂടെ ലക്ഷ്യമാക്കുന്നത്.
2019 മുതല്‍ പല ഘട്ടങ്ങളിലായി നടന്ന അദാലത്തുകളില്‍ 37 കുടിശ്ശികക്കാര്‍ ലഭിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്തി വായ്പ അവസാനിപ്പിച്ച് പ്രമാണങ്ങള്‍ കൈപറ്റി. ഇനി 21 പേരാണ് കുടിശ്ശിക തീര്‍പ്പാക്കി പ്രമാണങ്ങള്‍ കൈപ്പറ്റാനുള്ളത്.
അയ്യന്തോള്‍ കെ എസ് എച്ച് ബി ഓഫീസില്‍ നടന്ന അദാലത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എസ് ഗിരീശന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി മധുസൂദനന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.