രാജു തരകൻ രചിച്ച ‘ഇടയകന്യക’ ഗ്രന്ഥം പ്രകാശനം ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് നിർവഹിച്ചു

Spread the love

ഡാളസ് / കുമ്പനാട് : അമേരിക്കൻ പ്രവാസിയും ഡാളസിൽ സ്ഥിരതാമസക്കാരനും എക്സ്പ്രസ്സ് ഹെറാൾഡ് പത്രത്തിന്റെ പത്രാധിപരും,സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ രാജു താരകന്റെ ലേഖന സമാഹാരമുൾപ്പെടുത്തി, ഉത്തമഗീത പുസ്തകത്തെ അധികരിച്ചെഴുതിയ ‘ഇടയകന്യക’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം, ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് കുമ്പനാട്ട് സഭാ ആസ്ഥാനത്ത് നിർവഹിച്ചു. ജ്യോതിമാർഗം പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. ഐ. പി. സി. ജനറൽ ട്രഷറാർ ഡോ. വർക്കി കാച്ചാണത്ത് ഗ്രന്ഥം ഏറ്റുവാങ്ങി.പാസ്റ്റർ സി. സി. എബ്രഹാം, ജ്യോതിമാർഗം ചീഫ് എഡിറ്റർ ഷാജി ഇടുക്കി എന്നിവർ സംബന്ധിച്ചു.

ചെങ്ങന്നൂർ സ്വദേശിയായ രാജു തരകൻ റവ ഡോ: ജോർജ് തരകൻ തങ്കമ്മ ജോർജിന്റെ മകനാണ് 2004 അമേരിക്കയിൽ വന്ന ജോലിയോടൊപ്പം പ്രേക്ഷിത മേഖലയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു മലയാളി പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറത്തിന്റെയും ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിന്റെ ഔദ്യോഗീക പദവികൾ അലങ്കരിച്ചിട്ടുള്ള രാജു തരകൻ 2009 എക്സ്പ്രസ് സംസ്കാരിക പത്രത്തിൽ തുടക്കം കുറിച്ചു

ഒരു പ്രേമ കാവ്യത്തിന്റെ ആത്മീക പൊരുളുകളുടെ ചുരുളഴിക്കുന്ന രചനയാണ് ” ഇടയകന്യക ” എന്ന ഗന്ഥം. സത്യവേദപുസ്തകം വിശ്വസിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് വായനയുടെ അനുഭൂതിക്കപ്പുറം മേഘത്തേരിൽ വേഗത്തിൽ പ്രത്യക്ഷനാകാൻ പോകുന്ന പതിനായിരങ്ങളിൽ സുന്ദരനായ ക്രിസ്തുവെന്ന മണവാളനെ കാണാൻ വെമ്പൽ കൊള്ളുന്ന സഭയെന്ന മണവാട്ടിയുടെ ഹൃദയം തൂലികയിലൂടെ പകർത്തിരിക്കുകയാണ് ത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം . ജ്യോതിമാർഗ്ഗം പബ്ലിക്കേഷൻസാണ് പ്രസാധകർ.വിശദ വിവരങ്ങൾക് ബന്ധപ്പെടുക : [email protected]

Author

Leave a Reply

Your email address will not be published. Required fields are marked *