കൊച്ചി : ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ജിഎസ്‌കെ) ഒന്നു മുതല്‍ രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ണായകമായ സംരക്ഷണം (ക്രിട്ടിക്കല്‍ കെയര്‍) നല്‍കുന്ന പ്രതിരോധ കുത്തിവയ്പ്പുകളെ കുറിച്ച് അവബോധം വളര്‍ത്തുതിനായി ക്യാമ്പയിൻ ആരംഭിച്ചു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ചിക്കന്‍പോക്സ്, ഹെപ്പറ്റൈറ്റിസ് എ എിവയുടെ ആദ്യ ഡോസ്, മെനിഞ്ചൈറ്റിസ്, എംഎംആര്‍ എന്നിവയുടെ രണ്ടാം ഡോസ്, പിസിവി, ഡിടിപി എച്ച്ഐബി ഐപിവി എന്നിവയുടെ ബൂസ്റ്റര്‍ ഡോസുകള്‍, ഫ്ളുവിന്റെ വാര്‍ഷിക ഡോസ് എന്നിങ്ങനെ ഏഴ് വാക്സിനേഷനുകളാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ശുപാര്‍ശ ചെയ്യുന്നത്. എന്നാലും, ആദ്യ വര്‍ഷത്തില്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ എണ്ണം ഇന്ത്യയില്‍ കൂടുതലാണെങ്കിലും, രണ്ടാം വര്‍ഷത്തില്‍ ഇതിന്റെ എണ്ണത്തില്‍ കുറവാണ് കാണിക്കുന്നത്. രാജ്യത്ത് ഗണ്യമായ എണ്ണത്തിലുള്ള കുട്ടികൾക്കും ഭാഗികമായുള്ള വാക്സിനേഷനാണ് ലഭിച്ചിട്ടുള്ളത്.
വാക്സിനേഷന്‍ വഴി തടയാനാകുന്ന രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനായി രണ്ടാം ഘട്ട പ്രതിരോധ കുത്തിവയ്പ്പുകള്‍ തുടരുന്നതിനായി ജിഎസ്‌കെയുടെ ക്യാമ്പയിൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. പൂര്‍ത്തിയാക്കാത്ത പ്രതിരോധ കുത്തിവയ്പ്പുകള്‍ കുട്ടികളില്‍ സാംക്രമിക രോഗങ്ങള്‍ മൂലമുണ്ടാകുന്ന അപകട സാധ്യത കൂട്ടും. ഭാഗികമായി വാക്സിനേഷന്‍ എടുക്കുന്ന കുട്ടികളില്‍ നിന്ന് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ഇളയ സഹോദരങ്ങള്‍ക്കോ അല്ലെങ്കില്‍ പ്രായമായവര്‍ക്കോ അണുബാധ പകരാം.
ഗ്ലാക്‌സോസ്മിത്ത്ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് – മെഡിക്കല്‍ അഫയേഴ്‌സ് ഡോ രശ്മി ഹെഗ്‌ഡെ പറയുന്നു, ‘കഴിഞ്ഞ 3 വര്‍ഷമായി,രാജ്യത്ത് ചിക്കന്‍പോക്സ്, അഞ്ചാംപനി, പനി പോലുള്ള വാക്സിനാല്‍ തടയാന്‍ കഴിയുന്ന രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. വാക്സിന്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ കുറച്ചുകാലത്തേക്ക് മാത്രമല്ല അവരുടെ തുടര്‍ന്നുള്ള ജീവിതത്തെയും ബാധിച്ചേക്കാം. ആരോഗ്യകരവും സന്തുഷ്ടവുമായ ബാല്യത്തിന്റെ വാഗ്ദാനമാണ് പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കുന്നതിലൂടെ ലഭിക്കുന്നത്, അതിലൂടെ ആരോഗ്യമുള്ള മുതിര്‍ന്നവരായി അവര്‍ മാറുന്നു. കുട്ടികള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പ്രതിരോധ കുത്തിവയ്പ്പുകള്‍ അവരുടെ രണ്ടാം വര്‍ഷത്തിലും നല്‍കണമെന്ന് രക്ഷിതാക്കളോട് പറയാനാണ് ഈ കാമ്പയിന്‍കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.’
ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, രാജ്യത്തുടനീളമുള്ള ശിശുരോഗ വിദഗ്ധരുടെ ക്ലിനിക്കുകളില്‍ പോസ്റ്ററുകള്‍ തുടങ്ങി ഒന്നിലധികം ചാനലുകളിലൂടെ ജിഎസ്‌കെ ക്യാമ്പയിൻ ആരംഭിച്ചു.രക്ഷിതാക്കള്‍ അവരുടെ ശിശുരോഗ വിദഗ്ധരെ സമീപിച്ച് അവരുടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഷെഡ്യൂളിനെക്കുറിച്ച് കൂടുതല്‍ അറിയണം. 7 അടിയന്തര വിപിഡിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് MyVaccinationHub.in.
C.Prathibha