സ്ഥിരതയോടെ ജീവിത യാത്ര തുടരുക : പാസ്റ്റര്‍ സി. സി തോമസ്

Spread the love

മുളക്കുഴ: അക്രമവും അനീതിയും ലോകക്രമത്തെ നീയന്തിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മുന്നോട്ടുള്ള ജീവിതം നയിക്കുന്നതിനുള്ള പ്രതീക്ഷകള്‍ മനുഷ്യ സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രതീക്ഷയും പ്രത്യാശയും കൈവിടാതെ നമ്മുടെ ജീവിത പ്രയാണം തുടരണം എന്ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് പറഞ്ഞു. തിരുവല്ലായില്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളാ സ്റ്റേറ്റ് നൂറ്റിയൊന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈഷ്യമതകള്‍ നിറഞ്ഞ ലോകത്തില്‍ മനോവിഷമം കൂടാതെ ജീവിക്കുന്നത് ഏറെ പ്രയാസകരമെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ്ജ് സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു. കെ മാത്യു സ്വാഗത പ്രസംഗം നടത്തി. പാസ്റ്റര്‍ ബി. മോനച്ചന്‍ ദൈവവചനം ശുശ്രൂഷിച്ചു. കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യു, പാസ്റ്റർ വൈ ജോസ്, സീനിയര്‍ പാസ്റ്റര്‍മാരായ എം. എ ജോണ്‍, തോമസ് എം പുളിവേലില്‍, ബ്രദര്‍ സുരേഷ് തോമസ് എന്നിവര്‍ പ്രാര്‍ത്ഥിച്ചു.

കണ്‍വന്‍ഷന്‍ ഇന്ന് 23/11/2024 ചൊവ്വാ
പകല്‍
രാവിലെ 7.45 മുതല്‍ 9 വരെ ധ്യാനയോഗം
9.00 മുതല്‍ 12.30 പവ്വര്‍ കോണ്‍ഫ്രന്‍സ്
ഉച്ചക്കഴിഞ്ഞ് 2 മുതല്‍ 4.30 പവ്വര്‍ കോണ്‍ഫ്രന്‍സ്
വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുയോഗം
പ്രസംഗകര്‍: പാസ്റ്റര്‍ പി. എ ജെറാള്‍ഡ്, പാസ്റ്റര്‍ ജിബി റാഫേല്‍, പാസ്റ്റര്‍ അനീഷ് ഏലപ്പാറ.

Report : Pr. Samkutty Mathew

Author

Leave a Reply

Your email address will not be published. Required fields are marked *