മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (KIED), 5 ദിവസത്തെ മാർക്കറ്റിംഗ് മാനേജ്‌മെന്റ്-മാനേജ്‌മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 29 മുതൽ ഫെബ്രുവരി രണ്ടുവരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.
Marketing Strategies, Sales Process, Digital Marketing, Branding, Consumer Behaviour തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവർ ഓൺലൈനായി ജനുവരി 27ന് മുൻപ് അപേക്ഷ സമർപ്പിക്കണം. പരിശീലനം തികച്ചും സൗജന്യമാണ്. കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന 28 പേർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2532890/ 2550322/ 9946942210.