തിരുവല്ല: ലോകക്രമം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. രാജ്യം രാജ്യങ്ങളോടെതിര്‍ക്കുന്നു. മനുഷ്യന്റെ സമാധാനം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് അനുനിമിഷം കാതുകളില്‍ മുഴങ്ങുന്നത്. ആയതിനാല്‍ സമാധാനത്തിന്റെ ദായകനായ യേശുക്രിസ്തുവിന്റെ മുഖത്തേക്ക് നോക്കി നമുക്ക് നമ്മുടെ ഓട്ടം പൂര്‍ത്തികരിക്കാം എന്ന് പാസ്റ്റര്‍ ജിഫി റാഫേല്‍ പറഞ്ഞു. ചര്‍ച്ച് ഓഫ് ഗോഡ് സഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന 101-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിന പൊതു യോഗത്തെ അഭിസംബോധന ചെയ്ത് സംസ്സാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റര്‍ വി. പി തോമസ് അദ്ധ്യക്ഷത വഹിച്ചു, പാസ്റ്റര്‍മാരായ പി. എ ജെറാള്‍ഡ്, അനീഷ് ഏലപ്പാറ എന്നിവര്‍ പ്രസംഗിച്ചു. പകല്‍ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോസഫ് സാം, അനിയന്‍കുഞ്ഞ് ശാമുവേല്‍, ഈപ്പച്ചന്‍ തോമസ് എന്നിവര്‍ അദ്ധ്.ക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ജോണ്‍സന്‍ ജോര്‍ജ്, എബനേസര്‍ എച്ച്. എം, ജിനോസ് പി ജോര്‍ജ്, അശോക് മാത്യു അലക്‌സ്, ബിനു ജോര്‍ജ് പറക്കോട് എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍മാരായ തോമസ് ജോര്‍ജ്, ജോണ്‍സന്‍ ദാനിയേല്‍, ലാലി ഫിലിപ്പ്, പി. വി രമേഷ്, ബിബിന്‍ തോമസ്, അജില്‍ രാജരാജന്‍, ബി. ലാലു, ജോണ്‍ മാത്യു, കെ. എ ഉമ്മന്‍, ബിനു. കെ ചെറിയാന്‍, എന്‍. ആര്‍ സേനു, സജു. സി കോയിക്കലേത്ത് ബ്രദര്‍ വി. എ സാബു, എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുത്തു.
ഇന്നത്തെ പ്രോഗ്രാം 24/01/2024
രാവിലെ 7.45 മുതല്‍ 9 വരെ ധ്യാനയോഗം
9 മുതല്‍ 12.30 പവ്വര്‍ കോണ്‍ഫ്രന്‍സ്
പ്രസംഗകര്‍: പാ: ബോബി എസ് മാത്യു, സണ്ണി എബ്രഹാം, ഷൈജു തോമസ് ഞാറയ്ക്കല്‍
ഉച്ചക്കഴിഞ്ഞ് 2 മണി മുതല്‍ 4 മണി വരെ പവ്വര്‍ കോണ്‍ഫ്രന്‍സ് പ്രസംഗകര്‍: പാ: ബിജു ജോയി, കെ. എ ഡേവിഡ്
5: 30 മുതല്‍ 8: 45 വരെ പൊതു യോഗം
പ്രസംഗകര്‍ പാസ്റ്റര്‍ വിനോദ് ജേക്കബ്ബ്, ശാമുവേല്‍ ഫിലിപ്പ് യുഎസ്എ, ജെയ്‌സ് പാണ്ടനാട്.
Report : Pr.Samkutty Mathew